ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ചാലക്കുടി മേൽപ്പാലത്തിൽ നിന്നും താഴേക്ക് തെറിച്ച് വീണ മേലൂർ സ്വദേശിയായ യുവാവ് മരിച്ചു..
ചാലക്കുടി: ദേശീയപാതയിൽ പോട്ട മേൽപ്പാലത്തിൻ്റെ റോഡിൽ കിടന്നിരുന്ന ടയറിൽ ബൈക്ക് തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് താഴെ സർവീസ് റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികൻ മരിച്ചു. മേലൂർ കുന്നപ്പിള്ളിയിൽ കൈപ്പിള്ളി വീട്ടിൽഗംഗാധരൻ്റെ മകൻ ബാലു (37) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം.തൃശ്ശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഉടനെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബീനയാണ് അമ്മ. പ്രിയങ്ക ഭാര്യയും സൗപർണ്ണിക, സാകേത് എന്നിവർ മക്കളുമാണ്.