ആളൂരിൽ മോഷണം ;35 പവൻ സ്വർണ്ണവും 22,000 രൂപയും കവർന്നു.

ആളൂരിൽ മോഷണം ;35 പവൻ സ്വർണ്ണവും 22,000 രൂപയും കവർന്നു.

ഇരിങ്ങാലക്കുട: ആളൂരിൽ വീട് കുത്തി തുറന്ന്  മോഷണം.35 പവൻ സ്വർണ്ണവും 22,000 രൂപയും കവർന്നു. ചങ്ങല ഗേറ്റിനു സമീപം വടക്കേപ്പീടിക ജോർജിൻ്റെ  വീട്ടിലാണ് മോഷണം നടന്നത്.രാവിലെ ഉറക്കമുണർന്ന വീട്ടുകാർ മുൻവാതിൽ  തുറന്നു കിടക്കുന്നത് കണ്ട് സംശയം തോന്നി വീട് പരിശോധിച്ചപ്പോഴാണ് അലമാരയിലുള്ള സ്വർണ്ണവും മേശയിലുണ്ടായിരുന്ന പേഴ്സിൽ നിന്നും 22,000രൂപയും നഷ്ടപ്പെട്ടതായി അറിയുന്നത്.  ഉടനെ പോലീസിൽ പരാതി നല്കിയതിനെ തുടർന്ന് ഡോഗ് സ്ക്വാഡും ഫോറസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനു മുൻവശത്തെ വാതിലിനോട് ചേർന്നുള്ള ജനാലകളിൽ ഒന്ന് കുത്തി തുറന്നിട്ടുണ്ട്. ഇതിലൂടെ കൈ കടത്തി മുൻവശത്തെ വാതിൽ തുറന്ന് മോഷ്ടാക്കൾ അകത്തു കയറിയിരിക്കാം എന്നാണ് പോലീസ് നിഗമനം. പുലർച്ചെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതായി ജോർജിന്റെ ഭാര്യ പറഞ്ഞു. പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരുന്നുണ്ട്.ഇരിങ്ങാലക്കുട ഡിവൈഎസ്പി  ബാബു കെ തോമസിന്റെ നേതൃത്വത്തിൽ കല്ലേറ്റുംകര പോലീസ് സ്റ്റേഷൻ എസ്എച്ച് ഒ എം.ബി. സിബിൻ, എസ്ഐ കെ.എസ്.സുബിന്ത്  എന്നിവർക്കാണ് അന്വേഷണച്ചുമതല.

Please follow and like us: