പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു; കീർത്തി ഹോട്ടലിൻ്റെ പ്രവർത്തനം താത്കാലികമായി നിറുത്തി വയ്ക്കാൻ ആരോഗ്യവകുപ്പിൻ്റെ ഉത്തരവ്…

പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു; കീർത്തി ഹോട്ടലിൻ്റെ പ്രവർത്തനം താത്കാലികമായി നിറുത്തി വയ്ക്കാൻ ആരോഗ്യവകുപ്പിൻ്റെ ഉത്തരവ്…

ഇരിങ്ങാലക്കുട: പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും വ്യത്തിഹീനമായ സാഹചര്യവും കണ്ടെത്തിയതിനെ തുടർന്ന് ഠാണാവിൽ  പ്രവർത്തിക്കുന്ന കീർത്തി ഹോട്ടലിൻ്റെ പ്രവർത്തനം താത്കാലികമായി നിറുത്തി വയ്ക്കാൻ നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ ഉത്തരവ്. പരാതിയെ തുടർന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ മാവും ബിരിയാണി മസാലയും  നിരോധിത പ്ലാസ്റ്റിക് കപ്പുകളും കവറുകളും പിടിച്ചെടുത്തിട്ടുണ്ട്.ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു പരിശോധന. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ പ്രമോദ്കുമാർ, അനൂപ്കുമാർ, പ്രസീജ, ദീപ്തി എന്നിവർ അന്വേഷണത്തിന് നേത്യത്വം നല്കി.

Please follow and like us: