കോടികളുടെ ക്രമക്കേടുകൾ നടന്ന കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ വീണ്ടും ഇ ഡി റെയ്ഡ് .
ഇരിങ്ങാലക്കുട: കോടികളുടെ ക്രമക്കേടുകൾ നടന്ന കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ വീണ്ടും ഇ ഡി റെയ്ഡ് .കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇത് രണ്ടാം തവണയാണ് മെയില്‍ ബ്രാഞ്ചില്‍ പരിശോധനക്ക് എത്തിയത്.ഇക്കഴിഞ്ഞ ആഗസ്റ്റ് പത്തിന് ഇ ഡി കരുവന്നൂര്‍ ബാങ്കിലും മുഖ്യപ്രതികളുടെ വീട്ടിലും നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ചിരുന്നു.മെയിന്‍ ബ്രാഞ്ചില്‍ അന്ന് നടത്തിയ പരിശോധന പിറ്റേ ദിവസം പുലര്‍ച്ചേ വരെ നീണ്ടിരുന്നു.പരിശോധനയ്ക്ക് ശേഷം സെക്രട്ടറിയുടെ റൂം സീല്‍ ചെയ്താണ് ഇ ഡി സംഘം അന്ന് ബാങ്കില്‍ നിന്നും മടങ്ങിയത്.ബാങ്കിന്റെ ദൈനദിന പ്രവര്‍ത്തനങ്ങളെ സെക്രട്ടറിയുടെ റൂം സീല്‍ ചെയ്തതോടെ തടസം നേരീട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ റൂം തുറക്കാനുള്ള അനുമതിയ്ക്കായി ബാങ്ക് അധികൃതര്‍ അപേക്ഷ നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് ഇ ഡി സംഘം ഇന്ന് വീണ്ടും എത്തി ബാങ്കില്‍ പരിശോധന നടത്തിയത്.