ലൈസൻസുളള വയറിംഗ് തൊഴിലാളികൾക്ക് ഇൻഷുറൻസ് സംരക്ഷണം എർപ്പെടുത്തണമെന്ന് ഇലക്ട്രിക്കൽ വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം..

ലൈസൻസുളള വയറിംഗ് തൊഴിലാളികൾക്ക് ഇൻഷുറൻസ് സംരക്ഷണം എർപ്പെടുത്തണമെന്ന് ഇലക്ട്രിക്കൽ വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം..

ഇരിങ്ങാലക്കുട: ലൈസൻസുള്ള വയറിംഗ് തൊഴിലാളികൾക്ക് ഇൻഷുറൻസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും സിവിൽ കരാറുകാർ ഇലക്ട്രിക്കൽ പണികൾ എറ്റെടുക്കുന്നത് അവസാനിപ്പിക്കണമെന്നും ഇരിങ്ങാലക്കുടയിൽ നടന്ന ഇലക്ട്രിക്കൽ വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സിഐടിയു) നാൽപ്പത്തിയാറാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ടൗൺ ഹാളിൽ നടന്ന സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം വി ഷാജഹാൻ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എം ജി കിരൺ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡണ്ട് ടി കെ സിദിഖ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി എ എസ് സിദ്ധാർത്ഥൻ ,ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് എന്നിവർ സംസാരിച്ചു. കെ എ ഗോപി സ്വാഗതവും വി എ മോഹനൻ നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന എക്സിബിഷൻ്റെ ഉദ്ഘാടനം സിഐടിയു എരിയ പ്രസിഡണ്ട് വി എ മനോജ്കുമാർ നിർവഹിച്ചു. ഭാരവാഹികളായി എം വി ഷാജഹാൻ (പ്രസിഡണ്ട്), വി പി ജോണി, കെ ഷാജു, കെ മണികണ്ഠൻ, മുഹമ്മദ് എ എച്ച് (വൈസ് – പ്രസിഡണ്ടുമാർ), കിരൺ എം ജി (സെക്രട്ടറി) കെ കെ സജീവൻ, എം കെ ശിവദാസൻ, ഇ ഡി രാജേഷ്, കെ ടി വിനോദ് (ജോയിൻ്റ് സെക്രട്ടറിമാർ), കെ രവീന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Please follow and like us: