ഭവനരഹിതരായ വോട്ടർമാരുടെ സങ്കടങ്ങൾക്ക് പരിഹാരം കണ്ട് പ്രവാസിയായ വ്യവസായി…

ഭവനരഹിതരായ വോട്ടർമാരുടെ സങ്കടങ്ങൾക്ക് പരിഹാരം കണ്ട് പ്രവാസിയായ വ്യവസായി…

ഇരിങ്ങാലക്കുട: തിരഞ്ഞെടുപ്പ് പ്രചരണക്കാലത്ത് കണ്ടറിഞ്ഞ ഭവനരഹിതരായ രണ്ട് വോട്ടർമാരുടെ സങ്കടങ്ങൾക്ക് പരിഹാരം കണ്ട് പ്രവാസിയായ വ്യവസായി. വർഷങ്ങളായി ചോർന്ന് ഒലിക്കുന്ന ഓലക്കുടിലുകളിൽ എകാന്ത ജീവിതം നയിക്കുന്ന പൂമംഗലം പഞ്ചായത്തിലെ എടക്കുളം കനാൽ ബണ്ടിൽ താമസിക്കുന്ന 58 വയസ്സുള്ള തേർപ്പുരക്കൽ ബേബി, ആയിരംകോൾ ക്ഷേത്രത്തിന് അടുത്ത് കൊട്ടാരത്തിൽ വീട്ടിൽ 69 വയസ്സുള്ള രാമകൃഷണൻ എന്നിവർക്കാണ് നാട്ടുകാരനും സാമൂഹ്യ പ്രവർത്തകനും വ്യവസായിയുമായ എടക്കുളം പാറേമക്കാട്ടിൽ വീട്ടിൽ വിപിൻ തുണയായി മാറിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് മൽസരിച്ച വേളയിലാണ് വിപിൻ ഇരുവരുടെയും സങ്കടങ്ങൾ തിരിച്ചറിഞ്ഞത്. തുടർന്ന് നാനൂറ് ചതുരശ്ര അടിയിലുള്ള വീടുകൾ ഇരുവർക്കും നിർമ്മിച്ച് നല്കുകയായിരുന്നു. രാവിലെ നടന്ന ചടങ്ങിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപി വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ്കുമാർ, മണ്ഡലം പ്രസിഡണ്ട് ക്യപേഷ് ചെമ്മണ്ട, ആർഎസ്എസ് പ്രാന്ത് കാര്യവാഹ് പി എൻ ഈശ്വരൻ, വീടുകൾ നിർമ്മിച്ച് നല്കിയ പാറേമേക്കാട്ടിൽ വിപിൻ്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Please follow and like us: