വർണാഭമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം; രാജ്യത്തിൻ്റെ അനുഗ്രഹീത സമ്പത്തായ ബഹുസ്വരതയും അനന്തമായ വൈവിധ്യങ്ങളും കാത്ത് സൂക്ഷിക്കാൻ നിലയുറപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു..

വർണാഭമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം; രാജ്യത്തിൻ്റെ അനുഗ്രഹീത സമ്പത്തായ ബഹുസ്വരതയും അനന്തമായ വൈവിധ്യങ്ങളും കാത്ത് സൂക്ഷിക്കാൻ നിലയുറപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു..

ഇരിങ്ങാലക്കുട: വർണാഭമായ പരിപാടികളോടെ  മേഖലയിൽ രാജ്യത്തിൻ്റെ 75-മത് സ്വാതന്ത്ര്യദിനാഘോഷം. മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ദേശീയപതാക ഉയർത്തി. രാജ്യത്തിൻ്റെ ഏറ്റവും വലിയ അനുഗ്രഹീത സമ്പത്തായ ബഹുസ്വരതയും സാംസ്കാരിക സവിശേഷതകളും അനന്തമായ വൈവിധ്യങ്ങളും കാത്ത് സൂക്ഷിക്കാനും ധീരദേശാഭിമാനികൾ കാണിച്ച് തന്ന മതനിരപേക്ഷതക്ക് വേണ്ടി നിലയുറപ്പിക്കാനും ശ്രമിക്കേണ്ടതുണ്ടെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ മന്ത്രി പറഞ്ഞു.ആർഡിഒ എം എച്ച് ഹരീഷ്, വാർഡ് കൗൺസിലർ അഡ്വ ജിഷ ജോബി,തഹസിൽദാർ കെ ശാന്തകുമാരി, തഹസിൽദാർ ( ഭൂരേഖ) സിമീഷ് സാഹു കെ എം, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥർ ഗാർഡ് ഓഫ് ഓണർ നല്കി.

അയ്യങ്കാവ് മൈതാനിയിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ സോണിയ ഗിരി പതാക ഉയർത്തി. വൈസ് – ചെയർമാൻ ടി വി ചാർലി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: