അഭിഭാഷക ഗുമസ്ത ക്ഷേമനിധി ആനുകൂല്യവും പെൻഷൻ തുകയും കലോചിതമായി വർധിപ്പിക്കണമെന്ന് കേരള ലോയേഴ്സ് ക്ലാർക്ക്സ് അസോസിയേഷൻ ആറാം സംസ്ഥാന സമ്മേളനം.
ഇരിങ്ങാലക്കുട: അഭിഭാഷക ഗുമസ്ത ക്ഷേമനിധി ആനുകൂല്യവും പെൻഷൻ തുകയും കലോചിതമായി വർധിപ്പിക്കണമെന്ന് കേരള ലോയേഴ്സ് ക്ലാർക്ക്സ് അസോസിയേഷൻ ആറാം സംസ്ഥാന സമ്മേളനം.ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന സമാപന പൊതുസമ്മേളനം കൂടൽമാണിക്യദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ ബി രാജശേഖരൻ അധ്യക്ഷത വഹിച്ചു. കെ സെബാസ്റ്റ്യൻ, രാജ്കുമാർ, ഷാജു കാട്ടുമാത്ത് എന്നിവർ പ്രസംഗിച്ചു.സി ഡി പ്രദീപൻ സ്വാഗതവും മധുകുമാർ നന്ദിയും പറഞ്ഞു.രാവിലെ നടന്ന സെമിനാർ ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താക്ക് ഉദ്ഘാടനം ചെയ്തു.അഡീഷണൽ ജില്ലാ ജഡ്ജ് കെ എസ് രാജീവ് അധ്യക്ഷത വഹിച്ചു. അഡ്വ രഞ്ജിത്ത് തമ്പാൻ, പി സി രാജീവ്, സി ഡി പ്രദീപൻ, ചന്ദ്രൻ എന്നിവർ പങ്കെടുത്തു.തുടർന്ന് അയ്യങ്കാവ് മൈതാനിയിൽ നിന്ന് ആയിരങ്ങൾ പങ്കെടുത്ത പ്രകടനം സമ്മേളന വേദിയിൽ സമാപിച്ചു.
ഭാരവാഹികളായി കെ ബി രാജശേഖരൻനായർ (പ്രസിഡണ്ട്), സി ഡി പ്രദീപൻ, രാജേന്ദ്രൻ ആറ്റിങ്ങൽ (വൈസ് – പ്രസിഡണ്ടുമാർ) ,കെ രാജമാണിക്യം (ജന. സെക്രട്ടറി), രാജ്കുമാർ മണ്ണാർക്കാട്, എസ് എസ് സുധീർ (സെക്രട്ടറിമാർ) ,ഷാജു കാട്ടമാത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.