അഞ്ച് വർഷത്തിനുള്ളിൽ അർഹരായ മുഴുവൻ ആളുകൾക്കും ഭൂമി ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി അഡ്വ കെ രാജൻ; രണ്ട് വർഷത്തിനുള്ളിൽ ജനകീയ പങ്കാളിത്തതോടെ റവന്യൂ ഇ സാക്ഷരതാ പദ്ധതി മുഴുവൻ വീടുകളിലും നടപ്പിലാക്കുമെന്നും മന്ത്രി…

അഞ്ച് വർഷത്തിനുള്ളിൽ അർഹരായ മുഴുവൻ ആളുകൾക്കും ഭൂമി ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി അഡ്വ കെ രാജൻ; രണ്ട് വർഷത്തിനുള്ളിൽ ജനകീയ പങ്കാളിത്തതോടെ റവന്യൂ ഇ സാക്ഷരതാ പദ്ധതി മുഴുവൻ വീടുകളിലും നടപ്പിലാക്കുമെന്നും മന്ത്രി…

ഇരിങ്ങാലക്കുട: അഞ്ച് വർഷത്തിനുള്ളിൽ അർഹരായ മുഴുവൻ ആളുകൾക്കും ഭൂമി ലഭ്യമാക്കുമെന്ന് റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ.ഇരിങ്ങാലക്കുട റവന്യൂ ഡിവിഷൻ്റെ കീഴിലുള്ള മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാലക്കുടി  താലൂക്കുകൾ ,സ്പെഷ്യൽ തഹസിൽദാർ (എആർ) ഇരിങ്ങാലക്കുട എന്നീ ഓഫീസുകളുടെ കീഴിൽ വരുന്ന 2413 പട്ടയങ്ങളുടെ വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ സർക്കാർ 177000 കുടുംബങ്ങളെയാണ്  ഭൂമിയുടെ അവകാശികൾ ആക്കി മാറ്റിയത്. ഒരു വർഷത്തിനുള്ളിൽ  54535 കുടുംബങ്ങളെ ഭൂമിയുടെ അവകാശികൾ ആക്കി മാറ്റാൻ ഈ സർക്കാറിന് കഴിഞ്ഞു.
സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളെയും സ്മാർട്ട് ആക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റവന്യൂ വകുപ്പിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷനാണ് സർക്കാർ ലക്ഷ്യമിടുന്നത്.നടപടികൾ ഓൺലൈനിൽ ആകുമ്പോൾ സാധാരണക്കാരന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ രണ്ട് വർഷത്തിനുള്ളിൽ മുഴുവൻ വീടുകളിലെയും ഒരാളെയെങ്കിലും സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ പര്യാപ്തമാക്കുന്ന ഇ – സാക്ഷരത പദ്ധതി ജനകീയ പങ്കാളിത്തതോടെ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ഗായത്രി ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനവും റവന്യൂ മന്ത്രി നിർവഹിച്ചു.അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവീസ് മാസ്റ്റർ,നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ബ്ലോക്ക് പ്രസിഡണ്ടുമാരായ ലളിത ബാലൻ, വിജയലക്ഷ്മി വിനയചന്ദ്രൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കളക്ടർ ഹരിത വി കുമാർ സ്വാഗതവും ആർഡിഒ എം എച്ച് ഹരീഷ് നന്ദിയും പറഞ്ഞു.

Please follow and like us: