കൊടുങ്ങല്ലൂരിൽ മദ്രസ്സ ഉസ്താദും സുഹൃത്തും ഹാഷിഷ് ഓയിലുമായി പോലീസ് പിടിയിൽ…
കൊടുങ്ങല്ലൂർ: തൃശൂർ ജില്ലാ പോലീസ് മേധാവി ഐശ്വര്യാ ഡോൺഗ്രെ ഐപിഎസ് ൻ്റെ നിർദ്ദേശാനുസരണം ജില്ലയിൽ നടന്നുവരുന്ന നർക്കോട്ടിക്സ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലിഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിൽ ഡിവൈഎസ്പി സ്ക്വാഡും തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ പരിധിയിലെ അഴീക്കോട് ബീച്ചിൽ നിന്നും പേ ബസാർ ഹിദായതുൽ ഇസ്ലാം
മദ്രസ ഉസ്താദായ എറിയാട് പേബസാർ മാപ്പിളകുളത്ത് വീട്ടിൽ ഫൈസൻ (23)
സുഹൃത്തായ പേ ബസാർ ആണ്ടുരുത്തി വീട്ടിൽ ശ്രീജിത്ത് (23)എന്നിവരെ ഹാഷിഷ് ഓയിൽ സഹിതം പിടികൂടിയത്. പോലീസ് സ്റ്റേഷൻ എസ് ഐ ബിജു,കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ് ഐ സുനിൽ പി സി, ഉദ്യോഗസ്ഥരായ പ്രദീപ് സി ആർ, ജോസി, സൂരജ് വി ദേവ്, ലിജു ഇയാനി, മിഥുൻ ആർ കൃഷ്ണ, നിഷാന്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്ക് ഹാഷിഷ് ഓയിൽ കിട്ടിയത് എങ്ങനെയെന്നും, ഇതിൻ്റെ പുറകിലുള്ള ആൾക്കാരെ കുറിച്ചും പോലീസ് ഊർജിതമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഓണക്കാലത്തിനു മുൻപായി തൃശൂർ റൂറൽ ജില്ലയിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തുന്ന സ്പെഷ്യൽ ഡ്രൈവിൽ കൊടുങ്ങല്ലൂർ സബ്ബ് ഡിവിഷനിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പി യുടെ നേതത്വത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായി റെയ്ഡുകളും പരിശോധനകളും ഉണ്ടാവുമെന്നും പോലീസ് അറിയിച്ചു.