മാപ്രാണത്ത് തൊണ്ണൂറു വയസ്സുള്ള വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച് മാല കവർന്ന പ്രതി അറസ്റ്റിൽ;പിടിയിലായത് സൈക്കോ ബിജു എന്ന വിജയകുമാർ.

മാപ്രാണത്ത് തൊണ്ണൂറു വയസ്സുള്ള വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച് മാല കവർന്ന പ്രതി അറസ്റ്റിൽ;പിടിയിലായത് സൈക്കോ ബിജു എന്ന വിജയകുമാർ.

ഇരിങ്ങാലക്കുട: മാപ്രാണത്ത് എൺപതുകാരിയായ വ്യദ്ധയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച് മാല കവർന്ന പ്രതി പാലക്കാട് വടക്കുംഞ്ചേരി സ്വദേശി അവിഞ്ഞിക്കാട്ടിൽ വീട്ടിൽ സൈക്കോ ബിജു എന്ന വിജയകുമാറിനെ (36 വയസ്സ്) തൃശൂർ റൂറൽ എസ്പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവർ അറസ്റ്റു ചെയ്തു. ഒൻപതോളം സ്റ്റേഷനുകളിൽ വിവിധ കേസ്സുകളിൽ പ്രതിയാണ് ഇയാൾ.ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടിൽ വൃദ്ധ മാത്രമുള്ളപ്പോൾ അതു വഴി വന്ന വിജയകുമാർ ബൈക്ക് തൊട്ടടുത്ത ഇടവഴിയിൽ വച്ച് വാതിൽ തള്ളി തുറന്ന് അകത്തു കടന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന എൺപതുകാരിയെ പൊക്കിയെടുത്ത് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അതിനു ശേഷം മാല പൊട്ടിച്ചെടുത്ത് ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്ന് പോലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് രണ്ടു ദിവസത്തിനുള്ളിൽ പ്രതി പിടിയിലായത്. നിരവധി കുറ്റകൃത്യങ്ങൾ ചെയ്തും പല തവണ ജയിലിൽ കിടന്നും തഴക്കമുള്ള പ്രതി പല തവണ മൊഴിമാറ്റി പറഞ്ഞ് രക്ഷപ്പെടാൻ നോക്കിയെങ്കിലും ഏറെ കഷ്ടപ്പെട്ടാണ് ഇയാളുടെ കള്ളമൊഴികൾ പൊളിച്ച് അന്വേഷണ സംഘം .കുറ്റസമ്മതം നടത്തിച്ചത്. മോഷ്ടിച്ച മാല വടക്കുംഞ്ചേരിയിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചിരിക്കുകയാണ്. ഹോട്ടൽ തൊഴിലാളിയായി രണ്ടു വർഷത്തോളമായി തൊട്ടിപ്പാളിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കസ്റ്റഡിയിൽ വാങ്ങി തുടർനടപടികൾ പൂർത്തിയാക്കുമെന്നും, ഇയാൾ മറ്റെവിടെയെങ്കിലും ഇതു പോലുള്ള കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എസ് അന്വേഷിക്കുന്നുണ്ടെന്നും ഡി.വൈ.എസ് പി. അറിയിച്ചു. ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ. എം.എസ്. ഷാജൻ ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ. വി.ജി.സ്‌റ്റീഫൻ , എ.എസ്.ഐ മാരായ പി. ജയകൃഷ്ണൻ , മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ , സോണി സേവ്യർ , സി.പി. ഒ മാരായ കെ.എസ്. ഉമേഷ്, എം.വി. മാനുവൽ , ഷറഫുദ്ദീൻ ഇരിങ്ങാലക്കുട സ്റ്റേഷനിലെ എസ്.ഐ. ജോർജ് , സി.എം. ക്ലീറ്റസ്, എ.എസ്.ഐ. ജസ്റ്റിൻ, സീനിയർ സി.പി. ഒ രാഹുൽ അമ്പാടൻ, വി.വി. നിധിൻ , മെഹുറുന്നീസ, സജു , വി.വി. വിമൽ , സച്ചിൻ സൈബർ വിദഗ്ദരായ പി.വി. രജീഷ്, വിപിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Please follow and like us: