നിക്ഷേപ തട്ടിപ്പിന് ഇരയായി മരണമടഞ്ഞ ഫിലോമിനയുടെ കുടുംബത്തിന് കരുവന്നൂര്‍ ബാങ്കിലെ 23 ലക്ഷം  കൈമാറി;നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാരും ഉദ്യോഗസ്ഥരും കൂടെയുണ്ടെന്നും മന്ത്രി ഡോ. ആർ ബിന്ദു…

നിക്ഷേപ തട്ടിപ്പിന് ഇരയായി മരണമടഞ്ഞ ഫിലോമിനയുടെ കുടുംബത്തിന് കരുവന്നൂര്‍ ബാങ്കിലെ 23 ലക്ഷം  കൈമാറി;നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാരും ഉദ്യോഗസ്ഥരും കൂടെയുണ്ടെന്നും മന്ത്രി ഡോ. ആർ ബിന്ദു…

ഇരിങ്ങാലക്കുട: നിക്ഷേപ തട്ടിപ്പിന് ഇരയായി മരണമടഞ്ഞ മാപ്രാണം  സ്വദേശിനി ഫിലോമിനയുടെ കുടുംബത്തിന് കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപ തുക ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു വീട്ടിലെത്തി കൈമാറി. 21 ലക്ഷം രൂപ ചെക്കായും രണ്ട് ലക്ഷം രൂപ പണമായുമാണ് കൈമാറിയത്.
കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ ആരും തന്നെ പ്രയാസപ്പെടരുതെന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ബാങ്കിലെ നിക്ഷേപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കും. വിഷയത്തില്‍ കണ്‍സ്യോര്‍ഷ്യം രൂപീകരിക്കുന്നതിനായി പരിശ്രമിച്ചെങ്കിലും പ്രദേശവാസിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആര്‍ ബി ഐ നിബന്ധനങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ആ ഉദ്യമം  മുടങ്ങുകയായിരുന്നു. കേരള ബാങ്കും സഹകരണ വികസന നിധിയുമായി ഏകോപനം നടത്തി ബാങ്കിനെ സഹായിക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എം ശബരി ദാസന്‍, മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ ദേവരാജ്, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ രവീന്ദ്രന്‍ ടി കെ, കമ്മിറ്റി അംഗം വിനോദ് എം എം, അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്ലാനിങ് സുരേഷ് സി, സംഘം സെക്രട്ടറി ഇന്‍ ചാര്‍ജ് ശ്രീകല എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Please follow and like us: