ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം;  നാടിൻ്റെ സാമൂഹ്യ സാമ്പത്തിക മാറ്റത്തിന് വിദ്യാഭ്യാസമേഖലയിൽ നടത്തുന്ന  നിക്ഷേപത്തിന് പ്രാധാന്യമെന്ന്  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ… ഇരിങ്ങാലക്കുട: നാടിൻ്റെ സാമൂഹ്യ സാമ്പത്തിക മാറ്റം സാധ്യമാകുന്നത് വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന നിക്ഷേപത്തിലൂടെയെന്ന്  പ്രതിപക്ഷ നേതാവ്  അഡ്വ വി ഡി സതീശൻ.റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിനായി നടത്തുന്ന നിക്ഷേപത്തിനെക്കാൾ പ്രാധാന്യമാണ് കുട്ടികളെ ഉന്നതനിലയിലേക്ക് എത്തിക്കാൻ നടത്തുന്ന നിക്ഷേപത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിദ്യാലയങ്ങളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അനന്തമായ സാധ്യതകളാണ് വിജ്ഞാനവിസ്ഫോടനത്തിൻ്റെ കാലത്ത് പുതിയ തലമുറക്ക് മുന്നിലുള്ളത്. ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുത്ത് മികച്ച സ്ഥാപനത്തിൽ തന്നെ പഠനം പൂർത്തിയാക്കാൻ ശ്രമിക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ ഡിസിസി പ്രസിഡണ്ട് ജോസ് വളളൂർ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി, ഡിസിസി സെക്രട്ടറിമാരായ ആൻ്റോ പെരുമ്പിള്ളി, കെ കെ ശോഭനൻ, സോമൻ ചിറ്റേത്ത്, സതീഷ് വിമലൻ,മണ്ഡലം  പ്രസിഡണ്ടുമാർ, സംഘാടകസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ എം പി ജാക്സൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി വി ചാർലിയും പറഞ്ഞു. ഉന്നത വിജയം നേടിയ ആയിരത്തോളം കുട്ടികളെയും 37 വിദ്യാലയങ്ങളെയുമാണ് ചടങ്ങിൽ ആദരിച്ചത്.

ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം;  നാടിൻ്റെ സാമൂഹ്യ സാമ്പത്തിക മാറ്റത്തിന് വിദ്യാഭ്യാസമേഖലയിൽ നടത്തുന്ന  നിക്ഷേപത്തിന് പ്രാധാന്യമെന്ന്  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ…

ഇരിങ്ങാലക്കുട: നാടിൻ്റെ സാമൂഹ്യ സാമ്പത്തിക മാറ്റം സാധ്യമാകുന്നത് വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന നിക്ഷേപത്തിലൂടെയെന്ന്  പ്രതിപക്ഷ നേതാവ്  അഡ്വ വി ഡി സതീശൻ.റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിനായി നടത്തുന്ന നിക്ഷേപത്തിനെക്കാൾ പ്രാധാന്യമാണ് കുട്ടികളെ ഉന്നതനിലയിലേക്ക് എത്തിക്കാൻ നടത്തുന്ന നിക്ഷേപത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിദ്യാലയങ്ങളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അനന്തമായ സാധ്യതകളാണ് വിജ്ഞാനവിസ്ഫോടനത്തിൻ്റെ കാലത്ത് പുതിയ തലമുറക്ക് മുന്നിലുള്ളത്. ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുത്ത് മികച്ച സ്ഥാപനത്തിൽ തന്നെ പഠനം പൂർത്തിയാക്കാൻ ശ്രമിക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ ഡിസിസി പ്രസിഡണ്ട് ജോസ് വളളൂർ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി, ഡിസിസി സെക്രട്ടറിമാരായ ആൻ്റോ പെരുമ്പിള്ളി, കെ കെ ശോഭനൻ, സോമൻ ചിറ്റേത്ത്, സതീഷ് വിമലൻ,മണ്ഡലം  പ്രസിഡണ്ടുമാർ, സംഘാടകസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ എം പി ജാക്സൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി വി ചാർലിയും പറഞ്ഞു. ഉന്നത വിജയം നേടിയ ആയിരത്തോളം കുട്ടികളെയും 37 വിദ്യാലയങ്ങളെയുമാണ് ചടങ്ങിൽ ആദരിച്ചത്.

Please follow and like us: