മഴക്കെടുതി: ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മന്ത്രി ഡോ ആർ ബിന്ദു;പുനരധിവാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ നിർദ്ദേശം…

മഴക്കെടുതി: ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മന്ത്രി ഡോ ആർ ബിന്ദു;പുനരധിവാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ നിർദ്ദേശം…

ഇരിങ്ങാലക്കുട: മഴക്കെടുതി മൂലം ജനജീവിതം ദുരിതത്തിലായ ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ വിവിധ പ്രദേശങ്ങൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ . ആർ ബിന്ദു സന്ദർശിച്ചു. പുനരധിവാസം ഉറപ്പാക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.

 

അപ്പർ ഷോളയാർ ഡാം  തുറന്നതിനാൽ ചാലക്കുടി പുഴയിൽ വെള്ളം ഇനിയുമുയരാവുന്ന സാഹചര്യമുണ്ട്. കഴിഞ്ഞ വർഷങ്ങളിലെ പ്രളയം ഉണ്ടാക്കിയ ദുരന്തം മുൻകൂട്ടിക്കണ്ട് അതനുസരിച്ചുള്ള മാറ്റിപ്പാർപ്പിക്കലുകൾ വേണ്ടിവന്നേക്കുമെന്നും വേണ്ട നടപടി യുദ്ധകാലാടിസ്ഥാനത്തിൽ നീക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. അപകടസാധ്യതയുള്ള വീടുകൾ സന്ദർശിച്ച മന്ത്രി, ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് മാറിപ്പാർക്കാൻ തയ്യാറെടുക്കാൻ വീട്ടുകാരോട് അഭ്യർത്ഥിച്ചു.

 

കനത്ത മഴയിലെ കുത്തൊഴുക്കിൽ ഇല്ലിക്കൽ റെഗുലേറ്ററിൽ വലിയ മരങ്ങൾ വന്നടിഞ്ഞ് കരുവന്നൂർ പുഴയിലെ നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു. റെഗുലേറ്ററിൽ വന്നടിഞ്ഞ മരങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തി മന്ത്രി നേരിൽ സന്ദർശിച്ച് വിലയിരുത്തി.

 

ഷട്ടറിനു മുൻവശം വന്നടിഞ്ഞ മരങ്ങൾ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് നീക്കം ചെയ്യുന്നത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാർക്കൊപ്പം പ്രവർത്തനങ്ങളിൽ സജീവമാണ്.

Please follow and like us: