കരുവന്നൂർ തട്ടിപ്പ്;കുറ്റക്കാർ പാർട്ടി നേത്യത്വം തന്നെയാണെന്നും ജില്ലാ നേത്യത്വത്തിന് തട്ടിപ്പിൽ പങ്കുണ്ടെന്നും സഹകരണ പ്രസ്ഥാനത്തെ തകർക്കുന്നത് പാർട്ടിയും ഭരണക്കാരും തന്നെയാണെന്നും ആർഎംപി നേതാവ് കെ കെ രമ എംഎൽഎ; നാലര ലക്ഷം രൂപ ഫിലോമിനയുടെ കുടുംബത്തിന് നല്കിയിരിന്നുവെന്ന മന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരമെന്നും വിമർശനം…

ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പിൽ കുറ്റക്കാർ പാർട്ടി നേത്യത്വം തന്നെയാണെന്നും

സഹകരണ പ്രസ്ഥാനത്തെ തകർക്കുന്നത് പാർട്ടിയും ഭരണക്കാരും തന്നെയെന്നും തട്ടിപ്പിൽ പാർട്ടിയുടെ ജില്ലാ നേതൃത്വവും പങ്കാളികളാണെന്നും ആർഎംപി നേതാവും എംഎൽഎ യുമായ കെ കെ രമ. നിക്ഷേപ തുക ചികിൽസക്ക് ലഭിക്കാഞ്ഞതിനെ തുടർന്ന് മരണമടഞ്ഞ മാപ്രാണം സ്വദേശി ഫിലോമിനയുടെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ. ഫിലോമിനയുടെ ഭർത്താവ് ദേവസ്സിക്കുട്ടിയിൽ നിന്നും മകൻ ഡിനോയിൽ നിന്നും  വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമായിരുന്നു പ്രതികരണം.ഫിലോമിനയുടെ കുടുംബത്തിന് നാലര ലക്ഷത്തോളം രൂപ ചികിൽസക്കായി നല്കിയിരുന്നുവെന്ന മന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരമാണ്. മനുഷത്വരഹിതമായിട്ടാണ് പലരും പ്രതികരിക്കുന്നത്.കരുവന്നൂർ ബാങ്ക് പ്രതിസന്ധി വിഷയം ഉയർന്ന് വന്നിട്ട് മാസങ്ങളായി. നിക്ഷേപകർക്ക് പണം തിരിച്ച് കൊടുക്കാൻ സർക്കാർ എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണം.പ്രതിസന്ധി പരിഹരിക്കാൻ അപക്സ് ബാങ്ക് എന്ത് ചെയ്തുവെന്നും വിശദീകരിക്കണം. കുറ്റവാളികൾക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും സ്വത്തുക്കൾ കണ്ട് കെട്ടണമെന്നും കെ കെ രമ എംഎൽഎ ആവശ്യപ്പെട്ടു.പ്രതികരിച്ച പാർട്ടി പ്രവർത്തകൻ സുജേഷ് കണ്ണാട്ടിനെ പുറത്താക്കുകയാണ് ചെയ്തതെന്ന് കെ കെ രമ ചൂണ്ടിക്കാട്ടി. തൻ്റെ ഭാര്യയുടെ ചികിൽസക്കായി പത്ത് രൂപ പോലും തന്നില്ലെന്ന് വേദനയോടെ ദേവസ്സിക്കുട്ടി എംഎൽഎ യോട് പറഞ്ഞു. കൗൺസിലർ ബൈജു കുറ്റിക്കാടൻ, ആർഎംപി ജില്ലാ സെക്രട്ടറി പി ജെ മോൻസി, നേതാക്കളായ കെ ജി സുരേന്ദ്രൻ, അനീഷ് കുന്നംകുളം, ശ്രീജ സലി, ബീന രവി, ഗീത രാജീവ് എന്നിവരും ഒപ്പുണ്ടായിരുന്നു.

Please follow and like us: