മാടായിക്കോണത്ത് 91 വയസുകാരിയുടെ മാല കവര്‍ന്നു ; പരിക്കേറ്റ വ്യദ്ധ ചികിൽസയിൽ…

മാടായിക്കോണത്ത് 91 വയസുകാരിയുടെ മാല കവര്‍ന്നു ; പരിക്കേറ്റ വ്യദ്ധ ചികിൽസയിൽ…

ഇരിങ്ങാലക്കുട: 91 വയസു പ്രായമുള്ള വൃദ്ധയായ സ്ത്രീയുടെ മാല കവര്‍ന്നു. മാടായിക്കോണം അച്ചുതന്‍ നായര്‍മൂല ജംഗ്ഷനു സമീപം താമസിക്കുന്ന പൊറ്റയില്‍ വീട്ടില്‍ സുഭദ്രയുടെ മാലയാണ് കവര്‍ന്നത്. വൈകീട്ട് വീടിനു മുന്നില്‍ ഇരിക്കുമ്പോഴാണ് സംഭവം. ഈ സമയം 40 വയസ് തോന്നിക്കുന്ന ഒരാള്‍ ബൈക്കില്‍ വരുകയും മകന്റെ സുഹൃത്താണെന്നും മകന്‍ പറഞ്ഞിട്ടാണ് വരുന്നതെന്നും പറഞ്ഞാണ് വീട്ടിലേക്കു വന്നത്. ബൈക്ക് വീടിനു സമീപത്തു നിന്നും ഏറെ മാറിയാണ് നിര്‍ത്തിയത്. വൃദ്ധയുടെ സഹായത്തിന് സമീപത്തെ ഈ സമയം സുഭദ്ര മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രണ്ടര പവന്റെ സ്വര്‍ണമാലയാണ് നഷ്ടമായത്. സംസാരത്തിനിടയില്‍ മാല പൊട്ടിച്ചോടുകയായിരുന്നു മോഷ്ടാവ് ചെയ്തത്. മോഷണത്തിനിടയില്‍ വൃദ്ധക്ക് സാരമായി പരിക്കേറ്റു. ഉടന്‍ തന്നെ ഉച്ചത്തില്‍ നിലവിളിച്ചതോടെ സമീപവാസികള്‍ ഓടിയെത്തുകയും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Please follow and like us: