കാളമുറിയിൽ  25 ലക്ഷം രൂപയുടെ  നിരോധിത പുകയില ഉൽപന്നങ്ങളുടെ ഗോഡൗൺ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ.. 

കാളമുറിയിൽ  25 ലക്ഷം രൂപയുടെ  നിരോധിത പുകയില ഉൽപന്നങ്ങളുടെ ഗോഡൗൺ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ..

കയ്പമംഗലം: കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കാളമുറിയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി.

 

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി  ഐശ്വര്യ ഡോംഗ്രേ ഐപിഎസി ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്

കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിൽ കൈപ്പമംഗലം പോലീസ് സ്റ്റേഷൻ സി ഐ സുബീഷ് മോൻ, എസ് ഐ കൃഷ്ണാ പ്രസാദ്, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ് ഐ സുനിൽ പി സി, ഉദ്യോഗസ്ഥരായ  റഫീഖ്,  പ്രദീപ് സി ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സൂരജ് വി ദേവ്, ലിജു ഇയ്യാനി, മിഥുൻ ആർ കൃഷ്ണ, ബിജു,അഖിലേഷ്, നിഷാന്ത് എ ബി  എന്നിവർ  ചേർന്ന പ്രത്യേക പോലീസ് സംഘവും തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും  ചേർന്ന് സംയുക്തമായി നടത്തിയ റെയ്ഡിലാണ് വലപ്പാട് കോതകുളം സ്വദേശിയായ വലിയകത്ത് ഷൗക്കത്ത് മകൻ ജലീൽ (45) എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നും  25 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടിയത്.

ഇതിനോടനുബന്ധിച്ച് വീടിൻ്റെ ഉടമസ്ഥൻ

വലപ്പാട് കോതകുളം വലിയകത്ത് വീട്ടിൽ ജലീൽ (45)

സഹായി തമിഴ്നാട് വ്യതാചലം കടലൂർ സ്വദേശി മണി (26)

എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

 

പിടിയിലായ ജലീൽ സ്ഥിരമായി നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്ത വിൽപന നടത്തുന്ന ആളാണ്.

ഇയാളുടെ പേരിൽ ഇതിന് മുൻപ് കൊടുങ്ങല്ലൂർ, മതിലകം, വലപ്പാട് പോലീസ് സ്റ്റേഷനുകളിലായി പത്തിൽപരം കേസുകൾ നിലവിലുണ്ട്. വലപ്പാട് പോലിസ് സ്റ്റേഷൻ റൗഡിയാണ് പിടിയിലായ ജലീൽ.

 

കർണാടക, തമിഴ് നാട് എന്നിവിടങ്ങളിൽ നിന്നുമാണ് നിരോധിത പുകയില ഉത്പന്നങ്ങൾ മൊത്തമായി കൊണ്ടുവരുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

Please follow and like us: