കനത്ത മഴയിൽ മതിലിടിഞ്ഞ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ നാല് വീടുകൾ അപകടാവസ്ഥയിൽ; വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടികളുമായി അധികൃതർ..

ഇരിങ്ങാലക്കുട: കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് നാല് വീടുകൾ അപകടാവസ്ഥയിലായി. നഗരസഭ വാർഡ് 13 ൽ ആസാദ് റോഡിൻ്റെ കിഴക്കേ അറ്റത്തുള്ള വേളാങ്കണ്ണി നഗറിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് വീടുകളുടെ പുറകിലുള്ള പന്ത്രണ്ട് അടിയോളം ഉയരമുള്ള മതിൽ ഇടിഞ്ഞ് വീണത്.വീടുകളുടെ തറകൾക്കും കേട്പാടുകൾ  സംഭവിച്ചിട്ടുണ്ട്. 2006 ൽ ഭവനരഹിതരായ അഞ്ച് കുടുംബങ്ങൾക്ക് ഡോ. ലോനപ്പൻ അമ്പൂക്കൻ നിർമ്മിച്ച് നല്കിയ വീടുകളാണ് വേളാങ്കണ്ണി നഗറിൽ ഉള്ളത്. ഇതിൽ പടമാടൻ പോൾ, കടങ്ങോട്ട് ആനി,കോട്ടോളി  ആനി, പയ്യപ്പിളളി എൽസി എന്നിവർ താമസിക്കുന്ന നാല് വീടുകളാണ് ഇപ്പോൾ അപകടാവസ്ഥയിൽ ആയിട്ടുള്ളത്.അപകട ഭീഷണിയെ തുടർന്ന് അംഗൻവാടിയിലേക്കും ബന്ധുവീടുകളിലേക്കുമായി ഇവർ മാറിക്കഴിഞ്ഞു. വീടുകളുടെ പുറകിൽ കൂടുതൽ മണ്ണിടിയാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. വിവരമറിഞ്ഞതിനെ തുടർന്ന് റവന്യൂ അധിക്യതരും വീടുകൾ നിർമ്മിച്ച് നല്കിയ ഡോ. ലോനപ്പൻ അമ്പൂക്കൻ്റെ ബന്ധുക്കളും സ്ഥലം സന്ദർശിച്ചു.നാല് വീടുകളിലായി കുട്ടികൾ അടക്കം പത്ത് പേരാണ് ഇവിടെ താമസിക്കുന്നത്. ബോയ്സ് സ്കൂളിൽ ആരംഭിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇവരെ മാറ്റാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്ന് കൗൺസിലർ ബിജു പോൾ അക്കരക്കാരൻ അറിയിച്ചു.

Please follow and like us: