അംഗവൈകല്യമുള്ളവർക്ക് വീൽചെയറുകൾ വിതരണം ചെയ്ത് ജെസിഐ; ലൈഫ് ടൈം അച്ചീവ്മെൻ്റ് ഇന്നസെൻ്റിന് സമ്മാനിച്ചു..
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഒരു ലക്ഷം രൂപ വില വരുന്ന പത്ത് ഇലക്ട്രോണിക് വീൽചെയറുകൾ അശരണരായ അംഗവൈകല്യമുള്ളവർക്ക് വിതരണം ചെയ്തു. എംസിപി കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു .ജെ.സി.ഐ. ഇരിങ്ങാലക്കുട പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഇന്നസെന്റിന് മന്ത്രി സമ്മാനിച്ചു. നടനും മുൻ എംപിയുമായ സുരേഷ് ഗോപി മുഖ്യാതിഥി ആയിരുന്നു .മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ,ജെ. സി.ഐ. സോൺ പ്രസിഡന്റ് ജോബിൻ കുര്യാക്കോസ് ,പ്രോഗ്രാം ഡയറക്ടർമാരായ ഡിബിൻ അമ്പൂക്കൻ, നിസാർ അഷറഫ് ,മുൻ പ്രസിഡന്റുമാരായ മണിലാൽ വി.ബി, ടെൽസൺ കോട്ടോളി ,അഡ്വ. ജോൺ നിധിൻ തോമസ്, സോൺ സെക്രട്ടറി മേ ജോ ജോസ്, ചാപ്റ്റർ സെക്രട്ടറി ഷൈജോ ജോസ് ,ലേഡി ജെ.സി. പ്രസിഡന്റ് ട്രീസ ഡയസ് ,ജെ.ജെ. വിംഗ് ചെയർമാൻ അലൻ ടെൽസൺ എന്നിവർ പ്രസംഗിച്ചു .തുടർന്ന് സംഗീത മാന്ത്രികൻ സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ സിനിമ സീരിയൽ താരങ്ങൾ പങ്കെടുത്ത ബിഗ് ഷോയും ഉണ്ടായിരുന്നു.