സിപിഎമ്മിനു ഗുരുതര വീഴ്ച പറ്റി; മുന്‍ ഭരണസമിതിയംഗവും കേസിലെ 13-ാം പ്രതിയുമായ ജോസ് ചക്രംപിള്ളി..

സിപിഎമ്മിനു ഗുരുതര വീഴ്ച പറ്റി; മുന്‍ ഭരണസമിതിയംഗവും കേസിലെ 13-ാം പ്രതിയുമായ ജോസ് ചക്രംപിള്ളി..

 

ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വീസ് ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎമ്മിനു ഗുരുതര വീഴ്ച പറ്റിയെന്ന് മുന്‍ ഭരണസമിതിയംഗവും കേസിലെ 13-ാം പ്രതിയുമായ ജോസ് ചക്രംപിള്ളി. .കരുവന്നൂര്‍ ബാങ്കിലെ തിരിമറികളെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതാണ്. 2006 മുതല്‍ 2016 വരെയാണ് ബാങ്കില്‍ ക്രമക്കേട് നടന്നത്. ബാങ്കിലെ തട്ടിപ്പിന് നേത്യത്വം നല്‍കിയത് സെക്രട്ടറി സുനില്‍കുമാറും ബിജും കരീമുമാണ്. ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന തട്ടിപ്പിന് നേതൃത്വം നല്‍കിയത് മാനേജറായിരുന്നു ജില്‍സനാണ്. 2016 വരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന സികെ ചന്ദ്രനാണ് ബാങ്കിന്റെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ബാങ്കിലെ തട്ടിപ്പ് ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടും ഒരു നടപടിയും ഇല്ല. ബാങ്ക് സെക്രട്ടറിക്ക് ഏരിയാ കമ്മിറ്റിയിലും ലോക്കല്‍ കമ്മറ്റികളിലും നിര്‍ണായക സ്വാധീനമുണ്ടായിരുന്നു. പ്രസിഡന്റിന് ചെറിയ വീഴ്ചയല്ല, വലിയ വീഴ്ചയാണ് പറ്റിയത്. രാവിലെ ഓഫീസില്‍ വന്നാല്‍ സെക്രട്ടറി ആവശ്യപ്പെടുന്ന പേപ്പറുകളില്‍ ഒപ്പിട്ട് കൊടുക്കുകയാണ് പ്രസിഡന്റ് ചെയ്യാറുള്ളത്.പിന്നെ ബാങ്കിന്റെ മിനിറ്റ്‌സില്‍ വലിയ തോതില്‍ കൃത്രിമം കാണിച്ചു. ഭരണസമിതിയംഗങ്ങളും പ്രസിഡന്റും ഒപ്പിട്ട ശേഷം ഒരു സ്ഥലം ഒഴിച്ചിട്ടിരുന്നു. ഈ സ്ഥലത്താണ് ഈ വ്യാജ ലോണുകള്‍ എഴുതിച്ചേര്‍ത്തിരുന്നത്. ഇത് ശ്രദ്ധയില്‍പെട്ടിരുന്നപ്പോള്‍ ചോദ്യം ചെയ്തിരുന്നു. പക്ഷേ അന്ന് പറഞ്ഞിരുന്നത് എന്തെങ്കിലും മെഡിക്കല്‍ ആവശ്യത്തിന് ആളുകള്‍ക്ക് ലോണ്‍ വേണ്ടി വന്നാല്‍ കൊടുക്കാനാണ് എന്നായിരുന്നു. പക്ഷേ ആ ഒരു സ്ഥലം തട്ടിപ്പിനാണ് ഉപയോഗിച്ചിരുന്നത്. ഇതില്‍ ബാങ്ക് പ്രസിഡന്റിനോ ഭരണസമിതി അംഗങ്ങള്‍ക്കോ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. സെക്രട്ടറിയോട് യോഗത്തിൽ എന്തെങ്കിലും പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ആദ്യത്തെ വാക്ക് ഇങ്ങനെയാണ്. ഇതിന്റെ കസ്റ്റോഡിയന്‍ ഞാനാണ്. നിങ്ങള്‍ ബാക്കി കാര്യങ്ങളൊന്നും അന്വേഷിക്കണ്ട. ജില്ലാ കമ്മിറ്റിയില്‍ ജോസ് ചക്രംപിള്ളി നേരിട്ട് പരാതി കൊടുക്കുകയാണുണ്ടായത്. തട്ടിപ്പിനു പിന്നിലെ സൂത്രധാരന്‍ സുനില്‍കുമാറാണ്. മുന്‍ ജില്ലാ കമ്മിറ്റിയംഗം സി.കെ. ചന്ദ്രനായിട്ടും ഇയാള്‍ക്ക് നല്ല ബന്ധമുണ്ട്. പാര്‍ട്ടിയുടെ മുകളിലായിരുന്നു സെക്രട്ടറിയും ബിജു കരീമും. ബാങ്ക് സെക്രട്ടറിയായ ഒന്നാം പ്രതി സുനില്‍കുമാറിന് ഏരിയ കമ്മിറ്റിയിലും ലോക്കല്‍ കമ്മിറ്റിയിലും നിര്‍ണായക സ്വാധീനമുണ്ടായിരുന്നു. ഈ വിഷയത്തില്‍ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിക്ക് കൃത്യമായ അറിവും ഉണ്ടായിരുന്നു എന്നത് നേരത്തെ തന്നെ കണ്ടെത്തിയിരുന്നതാണ്. അതുകൊണ്ടാണ് ഈ ഏരിയ കമ്മിറ്റിക്ക് പരാതി നല്‍കാതെ ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയതെന്ന് ജോസ് പറഞ്ഞു.

Please follow and like us: