മന്ത്രി ആര്‍.ബിന്ദുവിന്റെ ഇരിങ്ങാലക്കുട  ഓഫീസിലേക്കുളള കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം ; പോലീസ് ജലപീരങ്കി പ്രയോഗിച്ചു..

മന്ത്രി ആര്‍.ബിന്ദുവിന്റെ ഇരിങ്ങാലക്കുട  ഓഫീസിലേക്കുളള കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം ; പോലീസ് ജലപീരങ്കി പ്രയോഗിച്ചു..

ഇരിങ്ങാലക്കുട  :കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍  30 ലക്ഷം രൂപ നിക്ഷേപമുണ്ടായിരുന്നിട്ടും യഥാസമയം ചികിത്സയ്ക്ക് പണം കിട്ടാതെ മരണമടഞ്ഞ ഫിലോമിനക്ക്  ബാങ്കില്‍ നിന്ന് ആവശ്യമായ പണം നല്‍കിയിരുന്നുവെന്ന സ്ഥലം എം.എല്‍.എയും മന്ത്രിയുമായ ആര്‍.ബിന്ദുവിന്റെ പ്രസ്താവനക്കെതിരെ മന്ത്രിയുടെ ഇരിങ്ങാലക്കുടയിലുള്ള  ഓഫീസിലേക്കുളള കോണ്‍ഗ്രസ്  പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം.മാര്‍ച്ച് പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി  പ്രയോഗിച്ചു.മനുഷ്യത്വരഹിതമായി നിരുത്തരവാദിത്വപരമായ പ്രസ്താവന നടത്തിയ മന്ത്രി ആര്‍.ബിന്ദുവിനെ മന്ത്രിസഭയില്‍നിന്നും മുഖ്യമന്ത്രി  പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാര്‍ച്ച്. പൂതംകുളം മൈതാനിയില്‍ നിന്ന്  ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ നൂറുക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ച് മന്ത്രിയുടെ ഓഫീസിന് നൂറുമീറ്റര്‍ അകലെ വെച്ച് പേലീസ് തടഞ്ഞു.മാര്‍ച്ച് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ജോസ് വളളൂര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിഎം.പി.ജാക്‌സണ്‍ അധ്യക്ഷത വഹിച്ചു.ഡി.സി.സി സെക്രട്ടറിമാരായ ആന്റോ പെരുമ്പുളളി,കെ.കെ. ശോഭനൻ,സോണിയ ഗിരി, സോമന്‍ ചിറ്റേത്ത്, സതീഷ് വിമലന്‍, ഇരിങ്ങാലക്കുട കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ടി.വി.ചാര്‍ളി തുടങ്ങിയവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കുവാനുളള  ബലപ്രയോഗം നടത്തിയപ്പോഴാണ് പോലീസ് ജലപീരങ്കി പ്രയോഗം നടത്തിയത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.ബാബു കെ.തോമസ്, കൊടുങ്ങല്ലൂര്‍ഡി.വൈ.എസ്.പി.സലീഷ് ശങ്കര്‍, ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം,ആളൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിബിന്‍,സൈബര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ക്യഷ്ണ എന്നിവരുടെ നേത്യത്വത്തിൽ  വന്‍ പൊലീസ് സംഘം സ്ഥലത്ത്  നിലയുറപ്പിച്ചിരുന്നു.

Please follow and like us: