കരുവന്നൂര്‍ പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കരുവന്നൂര്‍ പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം കരുവന്നൂര്‍ പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥിയുടെ മൃതദേഹം കാട്ടൂര്‍ പഞ്ചായത്തിലെ മുനയം ദ്വീപ് പരിസരത്തുനിന്ന് കണ്ടെത്തി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വ്യാപകമായി ഫയര്‍ഫോഴ്‌സ് വിഭാഗവും, മുങ്ങല്‍ വിദഗ്ദരും പരിശോധന നടത്തിയെങ്കിലും വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല. ഇന്ന് ഉച്ചയോടെ കരാഞ്ചിറ മുനയം ദ്വീപിന് സമീപത്തുനിന്നും ഒരു മൃതദേഹം കണ്ടതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം എടുത്ത് പോലീസിന് കൈമാറി. തുടര്‍ന്ന് പോലീസും വിദ്യാര്‍ഥിയുടെ വീട്ടുകാരും നടത്തിയ പരിശോധനയില്‍ പുഴയിലേക്ക് ചാടിയത് വിദ്യാര്‍ഥി തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പുല്ലൂര്‍ അമ്പലനട ചുങ്കത്ത് വീട്ടില്‍ ജോസ് മകന്‍ അലന്‍ ക്രിസ്റ്റോ (17) ആണ് മരണമടഞ്ഞത്. അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. അമ്മ: സോഫി. സഹോദരന്‍: ഡോണ്‍ ഗ്രെഷീസ്. പോസ്റ്റുമാര്‍ട്ടത്തിനു ശേഷം സംസ്‌കാരം നാളെ ഉച്ചത്തിരിഞ്ഞ് മൂന്നിന് നടക്കും.

Please follow and like us: