കൊടുങ്ങല്ലൂരിൽ വീണ്ടും യാത്രാ ബസിൽ എംഡിഎംഎ വേട്ട; ഡ്രൈവർ പിടിയിൽ..
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വടക്കേ നടയിൽ വെച്ച് കൊടുങ്ങല്ലൂർ – നോർത്ത് പറവൂർ റൂട്ടിൽ സർവീസ് നടത്തുന്ന അഖിലമോൾ ബസിൻ്റെ ഡ്രൈവർ കൊടുങ്ങല്ലൂർ മേത്തല വേണാട്ട് വീട്ടിൽ ഷൈൻ ( 2
എന്നയാളെയാണ് പന്ത്രണ്ടോളം പാക്കറ്റ് മാരക ലഹരിമരുന്നായ എംഡിഎംഎ യുമായി കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലിഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ അജിത്ത്, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ് ഐ സുനിൽ പി സി, ഉദ്യോഗസ്ഥരായ പ്രദീപ് സി ആർ,ആൻ്റണി ജിമ്പിൾ, സൂരജ് ദേവ് , ലിജു ഇയ്യാനി, മിഥുൻ ആർ കൃഷ്ണ, ബിനു ആൻ്റണി, അനുരാജ്, ബിനിൽ എന്നിവരടങ്ങിയ പോലീസ് സംഘവും തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐപിഎസ് ൻ്റെ നിർദ്ദേശാനുസരണം ജില്ലയിൽ ലഹരിയുല്പന്നങ്ങൾ ഉപയോഗിക്കുന്നവരെയും, വിപണനം നടത്തിവരുന്നവരെയും രഹസ്യമായി നിരീക്ഷിച്ചു വരുന്നതിനിടെയാണ് ബസ് ജീവനക്കാർ ഇത്തരം ലഹരികൾ ഉപയോഗിക്കുന്നതായും രഹസ്യവിവരം കിട്ടുന്നത്. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതിൽ ബാംഗളൂർ നിന്നുമാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് വ്യക്തമായിട്ടുണ്ട്. പ്രതിക്ക് ലഹരിമരുന്ന് കൊടുക്കുന്നവരെയും, പ്രതിയുടെ കയ്യിൽ നിന്നും വാങ്ങിക്കുന്നവരുടെയും വിവരങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.