തിരുവനന്തപുരം കുടുംബക്കോടതി ജഡ്ജിയും ഇരിങ്ങാലക്കുട സ്വദേശിയുമായ ബിജു മേനോൻ അന്തരിച്ചു..

തിരുവനന്തപുരം കുടുംബക്കോടതി ജഡ്ജിയും ഇരിങ്ങാലക്കുട സ്വദേശിയുമായ ബിജു മേനോൻ അന്തരിച്ചു..

ഇരിങ്ങാലക്കുട: തിരുവനന്തപുരം കുടുംബക്കോടതി ജഡ്ജ് ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പിൽ പാറയിൽ വീട്ടിൽ  പരേതനായ രാംദാസിൻ്റെയും സുഭദ്രയുടെയും മകൻ ബിജു മേനോൻ അന്തരിച്ചു.53 വയസ്സായിരുന്നു. അർബുദ രോഗത്തെ തുടർന്ന് രണ്ട് മാസമായി ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഇരിങ്ങാലക്കുട ഡോൺബോസ്കോ സ്കൂൾ, ക്രൈസ്റ്റ് കോളേജ്, കോഴിക്കോട് ഗവ. ലോ കോളേജ് എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം.അഭിഭാഷകനായി ഇരിങ്ങാലക്കുടയിൽ പ്രാക്ടീസ് ആരംഭിച്ചതിന് ശേഷം 2001 ൽ ചിറ്റൂരിൽ മജിസ്ട്രേറ്റായി  ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. തുടർന്ന് വടക്കാഞ്ചേരി, ഒറ്റപ്പാലം, ചാവക്കാട്, കോഴിക്കോട്, വടകര, എറണാകുളം എന്നിവടങ്ങളിൽ മുൻസിഫായും സബ് – ജഡ്ജ് ആയി പ്രവർത്തിച്ചു.നേരത്തെ ഇരിങ്ങാലക്കുടയിൽ നിന്ന് നഗരസഭയിലേക്കും നിയമസഭയിലേക്കും ബിജെപി സ്ഥാനാർഥിയായി മൽസരിച്ചിട്ടുണ്ട്.സന്ധ്യ (അധ്യാപിക) ഭാര്യയും ഋഷികേശ് (എൽഎൽബി വിദ്യാർഥി), നീരജ (പ്ലസ് ടു വിദ്യാർഥിനി ) എന്നിവർ മക്കളുമാണ്.സംസ്കാരം നാളെ രാവിലെ 11 ന് ഇരിങ്ങാലക്കുടയിലെ വസതിയിൽ വച്ച് നടത്തും.

Please follow and like us: