” വർണ്ണക്കുട ” യ്ക്കായി ഇരിങ്ങാലക്കുട ഒരുങ്ങുന്നു; ഓണോൽസവ പരിപാടികൾ ആഗസ്റ്റ് പകുതി മുതൽ..

” വർണ്ണക്കുട ” യ്ക്കായി ഇരിങ്ങാലക്കുട ഒരുങ്ങുന്നു; ഓണോൽസവ പരിപാടികൾ ആഗസ്റ്റ് പകുതി മുതൽ..

ഇരിങ്ങാലക്കുട: സർഗ്ഗാത്മകതയുടെ കേദാരഭൂമിയായ ഇരിങ്ങാലക്കുട ഓണോത്സവം നടത്തുന്നതിനായിട്ടുള്ള ഒരുക്കങ്ങളിലേക്ക്. നടനും മുൻ എം.പി യുമായ ഇന്നസെന്റ് ടൗൺ ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു.ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട മുൻസിപ്പൽ മൈതാനം കേന്ദ്രീകരിച്ച് ആഗസ്ത് മാസം പകുതി മുതൽ സെപ്തംബർ മാസം പകുതി വരെയാണ് പരിപാടികൾ നടത്തുന്നതിന് ആലോചിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കലാ കായിക കാർഷിക സാംസ്കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് “വർണ്ണക്കുട ” എന്ന കലാ കായിക കാർഷിക സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്.

തൃശൂർ എം.പി.ടി.എൻ പ്രതാപൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ,ഇന്നസെന്റ് , എം.പി. ജാക്സൺ, കെ.ശ്രീകുമാർ, പ്രൊഫ.കെ.യു അരുണൻ മാസ്റ്റർ, അഡ്വ.തോമസ് ഉണ്ണിയാടൻ , മീനാക്ഷി തമ്പാൻ, പ്രൊഫ. സാവിത്രി ലക്ഷ്മണൻ , അശോകൻ ചരുവിൽ എന്നിവർ രക്ഷാധികാരികളായും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ചെയർമാനായും, സോണിയ ഗിരി, വിജയലക്ഷ്മി വിനയചന്ദ്രൻ , ലളിത ബാലൻ, സന്ധ്യ നൈസൺ തുടങ്ങിയവർ വൈസ് ചെയർമാൻമാരായും , ജോസ് .ജെ . ചിറ്റിലപ്പിള്ളി ജനറൽ കൺവീനറായും വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ കൺവീനർമാരായും , യു. പ്രദീപ്മേനോൻ ട്രഷററായും അഡ്വ.പി.ജെ.ജോബി(ജനറൽ) മുവിഷ് മുരളി, ആർ എൽ ശ്രീലാൽ, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് എൻ.കെ. ഉദയപ്രകാശ് തുടങ്ങിയവർ കോർഡിനേറ്റർമാരായും
501 അംഗ സംഘാടക സമിതി രൂപികരിച്ചു.

ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ചേർന്ന രൂപീകരണ യോഗത്തിൽ ഐ.ടി.യു. ബാങ്ക് ചെയർമാൻ എം.പി. ജാക്സൺ, മുൻ എം.എൽ.എ. പ്രൊഫ.കെ.യു. അരുണൻ , നഗരസഭ വൈസ് ചെയർമാൻ ടി.വി.ചാർളി, പ്രൊഫ. സാവിത്രി ലക്ഷ്മണൻ , കാട്ടിക്കുളം ഭരതൻ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ ജോസ് .ജെ . ചിറ്റിലപ്പിള്ളി നന്ദിയും പറഞ്ഞു.

Please follow and like us: