നാലമ്പല തീർഥാടനം; സംസ്ഥാനത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി പതിനാറ് സർവീസുകളുമായി കെഎസ്ആർടിസി…
ഇരിങ്ങാലക്കുട: നാലമ്പല തീർഥാടകർക്കായി സംസ്ഥാനത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി പതിനാറ് സർവീസുകളുമായി കെഎസ്ആർടിസി. ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെൻ്ററിൽ നിന്ന് മാത്രമായി മൂന്ന് സർവീസുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കെ.എസ്.ആർ.ടി.സി.യുടെ നാലമ്പല ദർശന സർവ്വീസിന്റെ സംസ്ഥാന തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിച്ചു. കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം സെല്ലിൽ ഉൾപ്പെടുത്തിയാണ് എല്ലാ ജില്ലാ കേന്ദ്രങ്ങളിൽ നിന്നും സർവ്വീസ് ആരംഭിക്കുന്നത്.കൂടൽ മാണിക്യം ക്ഷേത്രത്തിന്റെ മുൻ വശത്ത് നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ കെ.എസ്.ആർ.ടി.സി സെൻട്രൽ സോൺ – സോണൽ ഓഫീസർ കെ.ടി. സെബി അധ്യക്ഷത വഹിച്ചു. കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ്മേനോൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ സന്തോഷ് ടി.കെ സ്വാഗതവും കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.ജെ. ഷിജിത്ത് നന്ദിയും പറഞ്ഞു.