ചാലക്കുടിയിൽ വൻ സ്പിരിറ്റ് വേട്ട; പിടികൂടിയത് ഓണസീസൺ മുന്നിൽ കണ്ട് കരുതിയ സ്പിരിറ്റും , അനധികൃത മദ്യവും;സ്പിരിറ്റ് പിടികൂടിയതോടെ ഒഴിവായത് വൻ വ്യാജമദ്യ ദുരന്തത്തിനുള്ള സാധ്യത…

ചാലക്കുടിയിൽ വൻ സ്പിരിറ്റ് വേട്ട;പിടികൂടിയത് ഓണസീസൺ മുന്നിൽ കണ്ട് കരുതിയ സ്പിരിറ്റും , അനധികൃത മദ്യവും;സ്പിരിറ്റ് പിടികൂടിയതോടെ ഒഴിവായത് വൻ വ്യാജമദ്യ ദുരന്തത്തിനുള്ള സാധ്യത…

 

ചാലക്കുടി: ചാലക്കുടിയിൽ നിന്നും അങ്കമാലിയിൽ നിന്നുമായി 3000 ത്തോളം ലിറ്റർ സ്പിരിറ്റും 1800 ലിറ്റർ അനധികൃത വിദേശ മദ്യവും പിടികൂടി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി കൊണ്ടു പോയിരുന്നതും സൂക്ഷിച്ചിരുന്നതുമായ സ്പിരിറ്റു ശേഖരമാണ് പിടികൂടിയത്.

തൃശൂർ റൂറൽ എസ്പി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി ഡി വൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ചാലക്കുടി പോലീസും ചേർന്നു ചാലക്കുടി കോടതി ജംഗ്ഷനിൽ വച്ച് അറുന്നൂറോളം ലിറ്റർ സ്പിരിറ്റ് പിടികൂടി.

വെള്ളാംചിറ  കാരൂർ സ്വദേശിയായ  ചൂളക്കടവിൽ വീട്ടിൽ കമറുദീൻ ( 38 വയസ്) ആണ് കാറിൽ സ്പിരിറ്റ് കടത്തവേ പിടിയിലായത്.

 

വ്യാജ നമ്പർ പ്ലേറ്റ് പതിച്ച ടൊയോട്ട എറ്റിയോസ് കാറിൽ പതിനഞ്ച് ക്യാനുകളിലാക്കിയാണ് സ്പിരിറ്റ് അങ്കമാലിയിൽനിന്നും കുതിരാനിലേക്ക് കൊണ്ടു പോയിരുന്നത്. കമറുദീനെ ചോദ്യം ചെയ്തതിൽ സ്പിരിറ്റിന്റെ ഉറവിടം അങ്കമാലിയിലെ  ഒരു പ്രവാസിയുടെ ഉടമസ്ഥതയിലുള്ള വാടക വീടാണ് എന്ന് മനസ്സിലാക്കുകയും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌റേ ഐ പി എസ് , ആലുവ റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഐ.പി.എസ്, എന്നിവരുടെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും അങ്കമാലി  പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ ഗോഡൗണിൽ വിതരണത്തിനായി വാഹനത്തിൽ സൂക്ഷിച്ചിരുന്നതും ഗോഡൗണിൽ ഉണ്ടായിരുന്നതുമായ രണ്ടായിരത്തി അഞ്ഞൂറോളം ലിറ്റർ സ്പിരിറ്റും , ഗോഡൗണിൽ പ്രവർത്തിച്ചിരുന്ന അനധികൃത വിദേശമദ്യ ഉത്പാദന യൂണിറ്റും വിതരണത്തിനായി ഉണ്ടാക്കി സൂക്ഷിച്ചിരുന്ന രണ്ടായിരം ലീറ്ററോളം അനധികൃത വിദേശ മദ്യവും, വിദേശമദ്യം ഉണ്ടാക്കുവാനായി തയ്യാറാക്കിയിരുന്ന യന്ത്രസാമഗ്രികൾ, കുപ്പികൾ, സ്റ്റിക്കറുകൾ, പിക്കപ്പ് വാൻ എന്നിവയും പിടിച്ചെടുത്തു. കേരള പോലീസിന്റെ സമീപകാലത്തെ ഏറ്റവും വലിയ സ്പിരിറ്റ്, അനധികൃത മദ്യ വേട്ടയാണിത്. സ്പിരിറ്റിന്റെ ഉറവിടത്തെക്കുറിച്ചും വ്യാജ ബോട്ടിലിംഗിലും, വിതരണത്തിലും ഉൾപ്പെട്ടവരെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

 

 

ചാലക്കുടി ഡിവൈ.എസ്.പി. സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, സബ് ഇൻസ്പെക്ടർമാരായ സിദ്ധിക്ക് അബ്ദുൾ ഖാദർ സി .വി . ഡേവീസ്, സജി വർഗീസ് പ്രത്യേകാന്വേഷണസംഘത്തിലെ .എസ്.ഐ. ജിനുമോൻ തച്ചേത്ത്, എ എസ് ഐ മാരായ സുനിൽകുമാർ ടി ബി , ജോബ് .സി .എ. , സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സി.പി.ഒ.മാരായ വി.യു. സിൽജോ, എ.യു. റെജി, ബിനു എം.ജെ. , ഷിജോ തോമസ്, പി എം . സുരേഷ് ബാബു ഷിയാസ് പി എം, എന്നിവരും ചാലക്കുടി സ്റ്റേഷനിലെ എഎസ്ഐമാരായ ഷിബു സി പി , അബ്ദുൾ ഖാദർ എ എം , സീനിയർ സിപിഒമാരായ പ്രശാന്ത്, അരുൺ കുമാർ എന്നിവരുമടങ്ങിയ സംഘമാണ് സ്പിരിറ്റ് ശേഖരം പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഏതാനും മാസങ്ങളായി ചാലക്കുടി ഡി വൈ എസ് പിയും  ഷാഡോ പോലീസ് സംഘവും ഹൈവേയിൽ നിരന്തര നിരീക്ഷണത്തിലായിരുന്നു. ഇതിനെ തുടർന്നാണ് സ്പിരിറ്റ് കടത്തുകയായിരുന്ന കാർ പിടികൂടിയത്.

 

കമറുദീനിൽ നിന്നു ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് പോലീസ് അറിയിച്ചു. കമറുദീനെ വൈദ്യ പരിശോധനയും മറ്റും നടത്തി കോടതിയിൽ ഹാജരാക്കും

Please follow and like us: