“ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ” യുമായി കോൺഗ്രസ്സ് പ്രവർത്തകർ…

“ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ” യുമായി കോൺഗ്രസ്സ് പ്രവർത്തകർ…

ഇരിങ്ങാലക്കുട : ഇന്ത്യൻ ഭരണഘടനയെ അവഹേളിക്കാനുള്ള നീക്കത്തിനെതിരെ, ഭരണഘടന പ്രതിബദ്ധത ഉയത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ “ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ .മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ച ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.വി. ചാർളി മുഖ്യ പ്രഭാഷണം നടത്തി. കുര്യൻ ജോസഫ്, കെ എം ധർമ്മരാജൻ, തോമസ് കോട്ടോളി, എ സി സുരേഷ്, സിജു യോഹന്നാൻ, ബിജു പോൾ അക്കരക്കാരൻ, കെ കെ ചന്ദ്രൻ, ജെയ്സൺ പാറേക്കാടൻ, പി സി ജോർജ്, മേരിക്കുട്ടി ജോയ് തുടങ്ങിയവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അസറുദീൻ കളക്കാട്ട് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

Please follow and like us: