സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ജൂലൈ 8,9,10 തീയതികളിൽ താണിശ്ശേരിയിൽ; പന്ന്യൻ രവീന്ദ്രൻ പൊതുസമ്മേളനവും കെ ഇ ഇസ്മയിൽ പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്യും…

സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ജൂലൈ 8,9,10 തീയതികളിൽ താണിശ്ശേരിയിൽ; പന്ന്യൻ രവീന്ദ്രൻ പൊതുസമ്മേളനവും കെ ഇ ഇസ്മയിൽ പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്യും…

ഇരിങ്ങാലക്കുട : സി പി ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി ജൂലൈ 8, 9, 10 തീയതികളിൽ താണിശ്ശേരിയിൽ നടക്കുന്ന ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. സമ്മേളനത്തിന്‍റെ ഭാഗമായി ജൂലായ് 8 ന് രാവിലെ 8 മണിക്ക് കാട്ടൂരില്‍ നിന്നും സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം എം ബി. ലത്തീഫിന്‍റെ നേതൃത്വത്തില്‍ സ്മൃതിജാഥ പര്യടനം ആരംഭിക്കും.

മുന്‍മന്ത്രി വി എസ്. സുനില്‍കുമാര്‍ സ്മൃതിജാഥ ഉദ്ഘാടനം ചെയ്യും. മണ്‍മറഞ്ഞുപോയ 24 നേതാക്കളുടെ സ്മൃതികേന്ദ്രങ്ങളില്‍ നിന്നും സ്മൃതിപതാകകള്‍ ഏറ്റുവാങ്ങി വൈകീട്ട് താണിശ്ശേരിയില്‍ സമാപിക്കും.

അതോടൊപ്പം ഉച്ചക്ക് 2 മണിക്ക് പ്രതിനിധി സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാക സി പി ഐ. മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ വി. രാമകൃഷ്ണന്റെ നേതൃത്വത്തില്‍ സി പി ഐ. മുന്‍ മണ്ഡലം സെക്രട്ടറി ഇ കെ.രാജന്‍റെ വസതിയില്‍ നിന്നും,

ബാനര്‍ മഹിളാസംഘം മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണന്‍റെ നേതൃത്വത്തില്‍ മഹിളാസംഘം നേതാവായിരുന്ന ടി വി. ലീലയുടെ വസതിയില്‍ നിന്നും, എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് എ എസ്. ബിനോയിയുടെ നേതൃത്വത്തില്‍ കൊടിമരം കുട്ടംകുളം സമരനായകന്‍ കെ.വി. ഉണ്ണിയുടെ വസതിയില്‍ നിന്നും കൊണ്ടുവരും.

 

24 കൊടിമരങ്ങളില്‍ മുന്‍കാല നേതാക്കള്‍ സ്മൃതിപതാകകള്‍ ഉയര്‍ത്തിയ ശേഷം കെ വി. ഉണ്ണി, എന്‍ ആര്‍. കോച്ചന്‍ നഗറില്‍ (താണിശ്ശേരി സെന്റര്‍) നടക്കുന്ന പൊതുസമ്മേളനം സി പി ഐ. കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി പി. മണി അദ്ധ്യക്ഷത വഹിക്കും.

കെ. ശ്രീകുമാര്‍, ടി കെ. സുധീഷ്, കെ പി. സന്ദീപ് എന്നിവര്‍ പ്രസംഗിക്കും. മണ്ഡലം അസി. സെക്രട്ടറി എന്‍ കെ. ഉദയപ്രകാശ് സ്വാഗതവും എം. സുധീര്‍ദാസ് നന്ദിയും പറയും. ജൂലായ് 9 ന് കാലത്ത് 10 മണിക്ക് പ്രതിനിധി സമ്മേളനം ഇ.കെ. രാജന്‍ നഗറില്‍ (താണിശ്ശേരി മാപ്പില്‍ വെന്യൂ) സി പി ഐ. ദേശീയ എക്‌സി. അംഗം കെ ഇ. ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും.

 

ദേശീയ കൗണ്‍സില്‍ അംഗങ്ങളായ സി എന്‍. ജയദേവന്‍, കെ.പി. രാജേന്ദ്രന്‍, സംസ്ഥാന എക്‌സി. അംഗം റവന്യൂ മന്ത്രി കെ. രാജന്‍, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, പി. ബാലചന്ദ്രന്‍ എം.എല്‍.എ, കെ. ശ്രീകുമാര്‍, കെ.ജി. ശിവാനന്ദന്‍, ടി കെ. സുധീഷ് എന്നിവര്‍ പ്രസംഗിക്കും.

മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 175 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി പി മണി പത്രസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം പുതിയ മണ്ഡലം കമ്മിറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്ത് സമാപിക്കും.

 

സംഘാടകരായ എന്‍.കെ. ഉദയപ്രകാശ്, എം.ബി. ലത്തീഫ്, കെ.എസ്. ബൈജു, എം. സുധീര്‍ദാസ് ,കെ സി ബിജു,എ എസ് ബിനോയ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Please follow and like us: