സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ ദുക്‌റാന ഊട്ടുതിരുനാളിന് വന്‍ഭക്തജനപ്രവാഹം

സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ ദുക്‌റാന ഊട്ടുതിരുനാളിന് വന്‍ഭക്തജനപ്രവാഹം

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ ദുക്‌റാന ഊട്ടുതിരുനാളിന് വന്‍ഭക്തജനപ്രവാഹം. രാവിലെ 7.30 ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ഊട്ടുനേര്‍ച്ച വെഞ്ചിരിപ്പ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ദിവ്യബലിയ്ക്ക് ഫാ. സെബാസ്റ്റിയന്‍ ഈഴേക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. നൗജിന്‍ വിതയത്തില്‍ തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് പള്ളിചുറ്റി പ്രദക്ഷിണം നടത്തി. കത്തീഡ്രല്‍ അങ്കണത്തിലെ പന്തലില്‍ കാല്‍ ലക്ഷം പേര്‍ക്കാണു ദുക്‌റാന നേര്‍ച്ചയൂട്ട് നടത്തിയത്. വികാരി റവ. ഫാ. പയസ് ചെറപ്പണത്ത്, അസിസ്റ്റന്റ് വികാരിമാരായ ഫാ. അനൂപ് പാട്ടത്തില്‍, ഫാ. ജെയിന്‍ കടവില്‍, ഫാ. ഡെല്‍ബി തെക്കുംപുറം, ട്രസ്റ്റിമാരായ ഡോ. ജോസ് തൊഴുത്തുംപറമ്പില്‍, കുരിയന്‍ വെള്ളാനിക്കാരന്‍, അഡ്വ. ഹോബി ജോളി ആഴ്ച്ചങ്ങാടന്‍, ജെയ്ഫിന്‍ ഫ്രാന്‍സിസ് കൊടലിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. കത്തീഡ്രല്‍ ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രേലൈഫ് എക്‌സിബിഷനും ആത്മീയ സംഗീത വിരുന്നും, സിഎല്‍സിയുടെ നേതൃത്വത്തില്‍ നടന്ന മരിയന്‍ എക്‌സിബിഷനും ഏറെ ശ്രദ്ധേയമായി.

Please follow and like us: