സ്പാനിഷ് ചിത്രമായ ” ദി എൻഡ്ലെസ്സ് ട്രഞ്ച് ” നാളെ 6 ന് ഓർമ്മ ഹാളിൽ…


സ്പാനിഷ് ചിത്രമായ ” ദി എൻഡ്ലെസ്സ് ട്രഞ്ച് ” നാളെ 6 ന് ഓർമ്മ ഹാളിൽ…

93 -മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട സ്പാനിഷ് ചിത്രമായ ” ദി എൻഡ്ലെസ്സ് ട്രഞ്ച് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 1 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.1936 ൽ സ്പെയിനിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തെ തുടർന്ന് ഭരണകൂട വിമർശകനായ ഹിജിനോ വീടിനോട് ചേർന്നുള്ള അറയിൽ ഒളിവിൽ കഴിയാൻ ആരംഭിക്കുന്നു.നീണ്ട 33 വർഷങ്ങളാണ് ഹിജിനോവിന് ഇങ്ങനെ കഴിയേണ്ടി വന്നത്. നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രത്തിൻ്റെ സമയം 147 മിനിറ്റ്. പ്രദർശനം വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ..

Please follow and like us: