ആതിരയ്ക്കൊരു സ്നേഹവീട്; നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി; 650 ചതുരശ്ര അടിയുള്ള വീടിൻ്റെ നിർമ്മാണം പൊതുസമൂഹത്തിൻ്റെ പങ്കാളിത്തത്തോടെ..

ആതിരയ്ക്കൊരു സ്നേഹവീട്; നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി; 650 ചതുരശ്ര അടിയുള്ള വീടിൻ്റെ നിർമ്മാണം പൊതുസമൂഹത്തിൻ്റെ പങ്കാളിത്തത്തോടെ..

ഇരിങ്ങാലക്കുട: സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി നിർധന കുടുംബത്തിന് നിർമ്മിച്ചുനൽകുന്ന സ്നേഹവീടിന്റെ നിർമ്മാണം ആരംഭിച്ചു.സി.പി.ഐ(എം) ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ് വീടിന്റെ തറക്കല്ലിട്ടു.ചടങ്ങിൽ ഏരിയാ കമ്മിറ്റിയംഗം എം.ബി.രാജു അദ്ധ്യക്ഷനായി.ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ,ലോക്കൽ കമ്മിറ്റി സെക്രട്ടറിആർ.എൽ.ശ്രീലാൽ,സ്നേഹവീട് നിർമ്മാണകമ്മിറ്റി കൺവീനർ കെ.ജെ.ജോൺസൺ എന്നിവർ സംസാരിച്ചു.22-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി തൃശ്ശൂരിൽ ചേർന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് കേരളത്തിലെ പാർട്ടി ലോക്കൽ കമ്മിറ്റികൾ കുറഞ്ഞത് ഒരു നിർധന കുടുംബത്തിനെങ്കിലും ഒരു വീട് നിർമ്മിച്ചു നൽകണമെന്ന് തീരുമാനിച്ചത്.ആയതിന്റെ ഭാഗമായാണ് പാർട്ടി പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി മാടായിക്കോണം പരേതനായ ആലിങ്ങപ്പറമ്പിൽ ആനന്ദന്റെ മകൾ ആതിരയ്ക്കും,അമ്മ രമയ്ക്കുമായി സ്നേഹവീട് നിർമ്മിച്ചുനൽകാൻ തീരുമാനിച്ചത്.

വളരെ നിർധനകുടുംബമായ ആതിരയ്ക്കും,അമ്മ രമയ്ക്കുമായി മാടായിക്കോണത്ത് സ്വന്തമായുള്ള 3 സെന്റ് സ്ഥലത്താണ് സ്നേഹവീട് ഒരുക്കുന്നത്.നിർമ്മാണം തുടങ്ങുന്നതിനുള്ള പ്രാഥമിക ധനസമാഹരണം പാർട്ടി പ്രവർത്തകർ ആക്രിശേഖരിച്ചുവിറ്റും,പായസചാലഞ്ചുവഴിയുമാണ് ശേഖരിച്ചത്.തുടർന്ന്
സുമനസ്സുകൾ സ്പോൺസർ വഴി നൽകുന്ന നിർമ്മാണ സാമഗ്രികൾ ശേഖരിച്ചും,പാർട്ടി പ്രവർത്തകരുടെ സന്നദ്ധസേവനം ഉപയോഗിച്ചും വീടുനിർമ്മാണം പൂർത്തികരിക്കാനാണ് ഉദ്ദേശിക്കുന്നത്.മാള ഐ.ടി.ഐയിൽ ആർക്കിട്ടെക്ച്ചർ വിദ്യാർത്ഥിനിയായ ആതിരയ്ക്ക് 650 ച.അടി തറവിസ്തീർണ്ണമുള്ള വീട്ടാണ് ഒരുങ്ങുന്നത്.

Please follow and like us: