അഗ്നിപഥിനെതിരെ ഇരിങ്ങാലക്കുടയിൽ സത്യാഗ്രഹസമരവുമായി കോൺഗ്രസ്സ്..
ഇരിങ്ങാലക്കുട: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധനിലപാടായ അഗ്നിപഥിനെതിരെ ഇരിങ്ങാലക്കുടയിൽ കോൺഗ്രസ്സ്
നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹസമരം. ആൽത്തറക്കൽ ആരംഭിച്ച സമരം ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി വി ചാർളി അധ്യക്ഷത വഹിച്ചു.സമരത്തിന് ഡി.സി.സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ കെ ശോഭനൻ, സോണിയ ഗിരി, സോമൻ ചിറ്റേത്ത്, ബ്ലോക്ക് ഭാരവാഹികളായ എൽ. ഡി ആന്റോ, ബിബിൻ തുടിയത്ത്, ജോസ് മൂഞ്ഞേലി, ശശികുമാർ ഇടപ്പുഴ, വിജയൻ ഇളയേടത്ത്, പി എൻ സുരേഷ് കുമാർ, ഷാജു പാറെക്കാടൻ, സുജ സഞ്ജീവ് കുമാർ, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് രജനി ടീച്ചർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടൻ, തോമസ് തൊകലത്ത്, കെ വി രാജു, ബാബു തോമസ്, ഷാറ്റൊ കുര്യൻ, ഷാജൻ, എ എ ഹൈദ്രോസ്, ടി ആർ രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.