കാറ്റിൽ കനത്ത നഷ്ടങ്ങൾ; കൂടൽമാണിക്യ ക്ഷേത്രത്തിൻ്റെ ഗോപുര കവാടത്തിൻ്റെ ഓടുകളും സഹകരണ ബാങ്കിൻ്റെ ഷീറ്റും ഭാഗികമായി തകർന്ന് വീണു; അടിയന്തര നടപടി സ്വീകരിച്ച് അധികൃതർ…

കാറ്റിൽ കനത്ത നഷ്ടങ്ങൾ; കൂടൽമാണിക്യ ക്ഷേത്രത്തിൻ്റെ ഗോപുര കവാടത്തിൻ്റെ ഓടുകളും സഹകരണ ബാങ്കിൻ്റെ ഷീറ്റും ഭാഗികമായി തകർന്ന് വീണു; അടിയന്തര നടപടി സ്വീകരിച്ച് അധികൃതർ…

ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിൽ പട്ടണത്തിൽ നഷ്ടങ്ങൾ.ഭക്തജനങ്ങളുടെ സമർപ്പണമായി 2019 ൽ ബസ് സ്റ്റാൻ്റ് പരിസരത്ത് നിർമ്മാണം പൂർത്തീകരിച്ച ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിൻ്റെ ഗോപുര കവാടത്തിൻ്റെ ഓടുകളും അടുത്ത് തന്നെയുള്ള ഐടിയു ബാങ്കിൻ്റെ നട ബ്രാഞ്ചിൻ്റെ ട്രസ്സ് ഷീറ്റും ഭാഗികമായി തകർന്ന് വീണു. രാത്രി 9.45 ഓടെയായിരുന്നു സംഭവം.ആർക്കും പരിക്കില്ല. വിവരമറിഞ്ഞതിനെ തുടർന്ന് റവന്യൂ, പോലീസ്, ഫയർ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.ദേവസ്വം ജീവനക്കാരുടെ നേത്യത്വത്തിൽ പൊട്ടിയ ഓടുകളും അപകടാവസ്ഥയിൽ ഉള്ളവയും ഞായറാഴ്ച രാവിലെ തന്നെ നീക്കം ചെയ്തു. അടുത്ത ദിവസം തന്നെ കവാടവുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധർ സ്ഥലം സന്ദർശിക്കുമെന്നും വിഷയത്തിന് ശാശ്വത പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ദേവസ്വം അധികൃതർ അറിയിച്ചു.ഐടിയു ബാങ്കിൻ്റെ തകർന്ന ഷീറ്റുകളും ഇത് വഴിയുള്ള ഗതാഗതം നിയന്ത്രിച്ച് പൂർണ്ണമായും നീക്കം ചെയ്തതായി ബാങ്ക് അധികൃതരും അറിയിച്ചു.

Please follow and like us: