നാടുകടത്തിയ കുപ്രസിദ്ധ ക്രിമിനൽ പല്ലൻ ഷെെജു ആരുമറിയാതെ നാട്ടിൽ : പിടികൂടി കൊടകര പോലീസ്;പിടികൂടിയത് കിലോമീറ്ററുകൾ പിന്തുടർന്ന്..

നാടുകടത്തിയ കുപ്രസിദ്ധ ക്രിമിനൽ പല്ലൻ ഷെെജു ആരുമറിയാതെ നാട്ടിൽ : പിടികൂടി കൊടകര പോലീസ്;പിടികൂടിയത് കിലോമീറ്ററുകൾ പിന്തുടർന്ന്..

കൊടകര : കാപ്പ ചുമത്തി നാടുകടത്തപെട്ട കുപ്രസിദ്ധ ക്രിമിനൽ പോലീസിന്റെ കണ്ണുവെട്ടിച്ച് ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്ന് ഓടിച്ചിട്ട് പിടികൂടി.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്വ ഡോൺഗ്ര ഐ പി എസ്,ചാലക്കുടി ഡി വൈഎസ് പി സി ആർ. സന്തോഷ് എന്നിവരുടെ നിർദ്ദേശപ്രകാരം ജില്ലയിൽ പ്രവേശിച്ചാൽ പിടി കുടൂന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

ഇന്ന് ഷൈജു വീട്ടിൽ വന്നിരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് പോലിസ് ശക്തമായ നിരീക്ഷണം നടത്തിയിരുന്നു . തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിൽ കൊടകര പന്തല്ലൂർ വീട്ടിൽ ഷൈജു എന്ന പല്ലൻ ഷൈജു(44 വയസ്) വിനെ കൊടകര ഇൻസ്പെക്ടർ ജയേഷ് ബാലനും സംഘവും കിലോമീറ്ററുകൾ പിന്തുടർന്ന് പിടികൂടിയത്.

ഏതാനും മാസങ്ങൾക്ക് മുമ്പ് കൊടകര നെല്ലായിയിൽ ഷൈജുവും സംഘവും മറ്റൊരു സംഘവുമായി അടി പിടിയിൽ ഏർപ്പെട്ടിരുന്നു. നെല്ലായിയിൽ അടി നടക്കുന്നു എന്നറിഞ്ഞ് പോലീസ് സംഘം സ്ഥലത്ത് കുതിച്ചെത്തി അടികലശൽ ഉണ്ടാക്കിയവരെ പിടികൂടിയപ്പോഴാണ് പല്ലൻ ഷൈജുവും സംഘവുമാണ് അടിയുണ്ടാക്കിയതെന്ന് പോലീസിന് മനസിലായത്. സംഭവ സ്ഥലത്തു നിന്നു ഓടിയൊളിക്കാൻ ശ്രമിക്കവേ അന്നും പോലിസ് സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
കേരളത്തിനു പുറത്തും കേരളത്തിനകത്ത് വിവിധ ജില്ലകളിലും മയക്കുമരുന്ന്, കുഴൽപണം, അടിപിടി തുടങ്ങി ഇരുപത്തഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഷൈജുവിനെതിരെ 2022 ജനവരിയിലാണ് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിനെ തുടർന്ന് ജില്ലയിൽ നിന്ന് നാട് കടത്തിയത്.

പോലീസ് പിടിയിലാവുമ്പോൾ അലറിക്കരയുന്നതും പോലീസുകാരുടെ കാൽക്കൽ വീണപേക്ഷിച്ചു കേഴുന്നതും ഇയാളുടെ പതിവാണ്.

പിടികൂടിയ പോലിസ് സംഘത്തിൽ പ്രൊബേഷൻ എസ്.ഐ അനീഷ്, സിനിയർ സിവിൽ പോലിസ് ഓഫിസർമരായ ബൈജു. എം.എസ്., ലിജോൺ, ഷാജു ചാതേലി എന്നിവരുണ്ടായിരുന്നു. പിടികൂടിയ പ്രതിയെ ഇരിങ്ങാലക്കുട മജിസ്ട്രറ്റ് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻ്റ് ചെയ്തു.

Please follow and like us: