പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഞാറ്റുവേല മഹോൽസവത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി; കലയ്ക്ക് തുല്യം പ്രാധാന്യമാണ് കൃഷിക്കുള്ളതെന്ന് നടൻ ഇന്നസെൻ്റ്..

പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഞാറ്റുവേല മഹോൽസവത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി; കലയ്ക്ക് തുല്യം പ്രാധാന്യമാണ് കൃഷിക്കുള്ളതെന്ന് നടൻ ഇന്നസെൻ്റ്..

ഇരിങ്ങാലക്കുട: കലയോടൊപ്പം പ്രാധാന്യമുള്ളതാണ് കൃഷിയെന്ന് നടൻ ഇന്നസെന്റ്.നഗരസഭയുടെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംവിധായകൻ സത്യൻ അന്തിക്കാട് മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ കോവിഡ് പ്രവർത്തനങ്ങൾക്കു വേണ്ടി നഗരസഭയ്ക്ക് ആംബുലൻസ് നൽകിയ ഐ.സി.എൽ. ഫിൻകോർപ്പ് സി.എം.ഡി. കെ.ജി. അനിൽ കുമാറിനെയും മികച്ച കർഷകരെയും ആദരിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ ടി വി ചാർളി സ്വാഗതവും മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് അനസ് നന്ദിയും പറഞ്ഞു. കോ – ഓർഡിനേറ്റർമാരായ ജെയ്സൺ പാറേയ്ക്കാടൻ, പി.ആർ. സ്റ്റാൻലി , വിവിധ സബ് കമ്മിറ്റി ചെയർമാൻമാരായ സുജ സഞ്ജീവ് കുമാർ , സി.സി. ഷിബിൻ, അംബിക പള്ളിപുറത്ത്, അഡ്വ. ജിഷ ജോബി, അഡ്വ. കെ.ആർ. വിജയ , സന്തോഷ് ബോബൻ , പി.ടി. ജോർജ്, അൽഫോൻസ തോമസ്, അമ്പിളി ജയൻ , വാർഡ് കൗൺസിലർ അവിനാഷ് ഒ.എസ് എന്നിവർ പങ്കെടുത്തു.ഞാറ്റുവേല മഹോൽസവത്തിൽ ഫല വൃക്ഷ തൈകൾ, അലങ്കാര ചെടികൾ, പൂച്ചെടികൾ, വിവിധങ്ങളായ ഭക്ഷ്യ ഉല്പന്നങ്ങൾ, നാടൻ വിഭവങ്ങൾ, വിത്തുകൾ, തുണി, ഇരുമ്പ് ഉല്പന്നങ്ങൾ, ചെറുപ്പക്കാല മിഠായികൾ, ചക്ക -മാങ്ങ ഉല്പന്നങ്ങൾ തുടങ്ങീ വൈവിധ്യമാർന്ന 50 ൽ പരം സ്റ്റാളുകൾ അണിയിച്ചൊരുക്കിയിട്ടുണ്ട്.

10 ദിവസം നീണ്ടു നിൽക്കുന്ന ഞാറ്റുവേല മഹോത്സവത്തിൻ്റെ ഭാഗമായി ദിവസവും രാവിലെ 10 ന് ആദര സംഗമങ്ങൾ, 2 മണിക്ക് സാഹിത്യ സദസ്സുകൾ, 4 മണിക്ക് കൃഷി സംബന്ധമായ സെമിനാറുകൾ, 6 മണി മുതൽ കലാപരിപാടികൾ എന്നിവയും
നടക്കും.

Please follow and like us: