പുതുക്കാട് ഫയര്‍ സ്റ്റേഷന് അത്യാധുനിക മൊബൈല്‍ വാട്ടര്‍ ടെണ്ടര്‍ യൂണിറ്റ്

പുതുക്കാട് ഫയര്‍ സ്റ്റേഷന് അത്യാധുനിക മൊബൈല്‍ വാട്ടര്‍ ടെണ്ടര്‍ യൂണിറ്റ്

പുതുക്കാട്: പുതുക്കാട് ഫയര്‍‌സ്റ്റേഷന് സ്വന്തമായി ഒരു മൊബൈല്‍ വാട്ടര്‍ ടെണ്ടര്‍ യൂണിറ്റ് (എം.ടി.യു) കൂടി. ജില്ലയ്ക്ക് അനുവദിച്ച രണ്ട് എം.ടി.യുവില്‍ ഒന്നാണിത്. മറ്റൊന്ന് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സിനാണ്. ജിപിഎസ് ലൊക്കേഷന്‍ വിത്ത് ടാബ്, റിയര്‍വ്യൂ ക്യാമറ തുടങ്ങി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വാഹനമാണ് എം.ടി.യു. ഇതിന്പുറമെ 5000 ലിറ്റര്‍ വെള്ളം കൊള്ളാവുന്ന 7 വീപ്പകളും 60 മീറ്റര്‍ ദൂരം വരെ വെള്ളം പമ്പ് ചെയ്യാന്‍ സാധിക്കുന്ന യൂണിറ്റും ഉയരം കൂടിയ ഭാഗത്ത് ഉണ്ടാകുന്ന അഗ്‌നിബാധ ചെറുക്കന്‍ പ്രാപ്തമായ മോണിറ്ററിംഗ് യൂണിറ്റും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.

 

മൊബൈല്‍ വാട്ടര്‍ ടെണ്ടര്‍ യൂണിറ്റിന്റെ ഫ്‌ലാഗ് ഓഫ് കെ കെ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത്, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സതി സുധീര്‍, ഗ്രാമപഞ്ചായത്ത് അംഗം ഷാജു കാളിയങ്കര, പുതുക്കാട് സ്റ്റേഷന്‍ ഓഫീസര്‍ രാജേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Please follow and like us: