നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിൽ; പിടിച്ചെടുത്തത് 75000 രൂപ വില വരുന്ന 1500 ഓളം പാക്കറ്റുകൾ…

നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിൽ; പിടിച്ചെടുത്തത് 75000 രൂപ വില വരുന്ന 1500 ഓളം പാക്കറ്റുകൾ…

കൊടുങ്ങല്ലൂർ: നിരോധിത പുകയില ഉത്പന്നങ്ങൾ തീരദേശ മേഖലയിൽ മൊത്തവില്പന നടത്തുന്ന യുവാവിനെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പാടാകുളത്ത് നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം എറണാകുളം ജില്ലയിലെ പുത്തൻവേലിക്കരയിൽ താമസിക്കുന്ന

കൈമാത്തുരുത്തി വീട്ടിൽ അരുൺ തോമസ് (50)എന്നയാളെ വാഹന സഹിതം കൊടുങ്ങല്ലൂർ പടാകുളത്ത് നിന്നും വാഹനപരിശോധനക്കിടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി
പോലീസ് അറസ്റ്റ് ചെയ്തത്.75000 രൂപ വിലവരുന്ന 1500 ഓളം പാക്കറ്റുകളാണ് ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്.

കൊടുങ്ങല്ലൂർ, കോട്ടപ്പുറം തീരദേശത്തുള്ള വിവിധ സ്ഥലങ്ങളിലും മൊത്തമായി നിരോധിത പുകയില ഉത്പന്നമായ ഹാൻസ് വിതരണം ചെയ്യുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് പോലീസ് സംഘം നാളുകളായി പ്രദേശത്തു രഹസ്യമായി നിരീക്ഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ സി ഐ ബ്രിജ്കുമാർ , എസ് ഐ മാരായ സുജിത്, ആനന്ദ് , കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ് ഐ സുനിൽ പി സി, എഎസ്ഐ മാരായ സി ആർ പ്രദീപ്, ഷൈൻ. ടി ആർ, ഉദ്യോഗസ്ഥരായ സൂരജ്.വി ദേവ്, ലിജു ഇയ്യാനി, മിഥുൻ.ആർ കൃഷ്ണ, അരുൺ നാഥ്‌, നിഷാന്ത് എ ബി , മിഥുൻ എന്നിവർ ചേർന്ന് അറസ്റ്റ്‌ ചെയ്തത്.
പ്രതി നിരോധിത പുകയില ഉത്പന്നങ്ങൾ എവിടെ നിന്നാണ് കൊണ്ടു വരുന്നതെന്നും, ഇതിന്റെ ഉപഭോക്താക്കളെ ക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Please follow and like us: