ഇരിങ്ങാലക്കുട ഡിഇഒ ഓഫീസ് ഇ- ഓഫീസ് സംവിധാനത്തിലേക്ക്..

ഇരിങ്ങാലക്കുട ഡിഇഒ ഓഫീസ് ഇ- ഓഫീസ് സംവിധാനത്തിലേക്ക്..

ഇരിങ്ങാലക്കുട: സംസ്ഥാനത്തെ 41 ഡിഇഒ ഓഫീസുകളും ആർഡിഡി ഓഫീസുകളും എഡി ഓഫീസുകളും പരീക്ഷാഭവനും ഇ- ഓഫീസ് സംവിധാനത്തിലേക്ക്.ഇ – ഗവേണൻസ് സംവിധാനം അഞ്ച് വർഷം കൊണ്ട് സർക്കാർ ഓഫീസുകളിൽ സമ്പൂർണ്ണമായി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള ഓഫീസുകളും ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നത് .പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ആറ്റിങ്ങൽ ഡിഇഒ ഓഫീസിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.ഇരിങ്ങാലക്കുട ഡിഇഒ ഓഫീസിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ സോണിയ ഗിരി ഇ- ഓഫീസ് സംവിധാനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പറും നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ അഡ്വ ജിഷ ജോബി, എച്ച്എം ഫോറം കൺവീനർ പ്രതിനിധി ദീപുമാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.ഡിഇഒ ഇൻ-ചാർജ്ജ് ജസ്റ്റിൻ തോമസ് സ്വാഗതവും ജൂനിയർ സൂപ്രണ്ട് പി ജി പ്രേംജി നന്ദിയും പറഞ്ഞു.

Please follow and like us: