കത്തോലിക്ക സഭക്കെതിരെ ആസൂത്രിത ഗൂഡാലോചന ; ജാഗ്രത പാലിക്കണമെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ

കത്തോലിക്ക സഭക്കെതിരെ ആസൂത്രിത ഗൂഡാലോചന ; ജാഗ്രത പാലിക്കണമെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട: കത്തോലിക്ക സഭക്കെതിരെ ചില കോണുകളിൽ നിന്ന് ആസൂത്രിതമായ ഗൂഡാലോചന ഉണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ബിഷപ് മാർ പോളി കണ്ണൂക്കാടൻ.ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിലിന്റെ പതിനഞ്ചാം സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി റിപ്പോർട്ട് അവതരിപ്പിച്ചു രൂപത വികാരി ജനറൽ മോൺ ജോസ് മഞ്ഞളി മോൺ ജോയ് പാല്ല്യേക്കര മോൺ. ജോസ് മാളിയേക്കൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരായ ടെൽസൺ കോട്ടോളി ആനി ഫെയ്ത്ത് എന്നിവർ പ്രസംഗിച്ചു. വികല മദ്യനയത്തെ എതിർക്കുന്ന പ്രമേയം മദ്യ വിരുദ്ധ സമിതി പ്രസിഡന്റ് ബാബു മൂത്തേടനും ബഫർ സോണിനടുത്ത് ജനവാസം പാടില്ലെന്ന നിയമത്തിനെതിരായ പ്രമേയം സി.എം.ആർ.എഫ് പ്രസിഡന്റ് അഡ്വ. ജോർഫിൻ പെട്ടയും നൈജീരിയയിലെ കൂട്ടക്കുരുതിക്കെതിരായ പ്രമേയം അഡ്വ .ഹോബി ജോളിയും അവതരിപ്പിച്ചു .ആനുകാലിക ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ സംബന്ധിച്ച് ഫാ.ആന്റണി തറേക്കടവിൽ ക്ലാസ്സെടുത്തു. രൂപത ചാൻസലർ റവ.ഡോ. നെവിൻ ആട്ടോക്കാരൻ, വൈസ് ചാൻസലർ ഫാ. അനീഷ് പല്ലിശ്ശേരി, ഫിനാൻസ് ഓഫിസർ ഫാ. ലിജോ കേങ്കോത്ത്, ഫാ. ടിന്റോ ഞാറേക്കാടൻ, ഫാ.ഫെമിൻ ചിറ്റിലപ്പിള്ളി എന്നിവർ നേതൃത്വം നൽകി

Please follow and like us: