സ്വർണ്ണക്കടത്ത്; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരുടെ പ്രകടനം; കോലം കത്തിച്ച് പ്രതിഷേധം…

സ്വർണ്ണക്കടത്ത്; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരുടെ പ്രകടനം; കോലം കത്തിച്ച് പ്രതിഷേധം…

ഇരിങ്ങാലക്കുട: ബിരിയാണിചെമ്പിൽ സ്വർണ്ണം കടത്തിയെന്ന സ്വപ്നയുടെ മൊഴിയിൽ പിണറായി വിജയൻ രാജി വയ്ക്കുക,കളക്ടറേറ്റ് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകരെ തല്ലിച്ചതച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നഗരത്തിൽ ബിജെപിയുടെ പ്രതിഷേധം.ഓഫീസിൽ നിന്നാരംഭിച്ച പ്രകടനം ഠാണാവിൽ സമാപിച്ചു. തുടർന്ന് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട് കവിത ബിജു,മണ്ഡലം ജന: സെക്രട്ടറി രതീഷ് കുറുമാത്ത്, വൈസ് പ്രസിഡണ്ട് സുനിൽ തളിയപറമ്പിൽ എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് അമ്പിളി ജയൻ, സെക്രട്ടറിമാരായ ആർച്ച അനീഷ്കുമാർ,ഷാജുട്ടൻ, സരിത വിനോദ്, മണ്ഡലം സെൽ കോ ഓഡിനേറ്റർ രമേഷ് അയ്യർ, മുനിസിപ്പൽ പ്രസിഡണ്ട് സന്തോഷ് ബോബൻ, മണ്ഡലം കമ്മിറ്റിയംഗം ലിഷോൺ ജോസ് കട്ടളാസ്, കർഷകമോർച്ച മണ്ഡലം പ്രസിഡണ്ട് എ വി സുരേഷ്, ബൈജു കൃഷ്ണദാസ്, പൊറത്തിശ്ശേരി ഏരിയ ജന: സെക്രട്ടറി സന്തോഷ് കാര്യാടൻ, ഗോപാലകൃഷ്ണൻ,ജോജൻ കൊല്ലാട്ടിൽ, രാജൻ കുഴുപ്പുള്ളി,കൗൺസിലർമാരായ മായ അജയൻ, സരിത സുഭാഷ് എന്നിവർ നേതൃത്വം നൽകി.

Please follow and like us: