നവകേരളം പച്ചത്തുരുത്തിന് തുടക്കമിട്ട്  കാറളം ഗ്രാമപഞ്ചായത്ത്; സംസ്ഥാനത്ത് ഒരുങ്ങുന്നത് നൂറോളം പച്ചത്തുരുത്തുകൾ…

നവകേരളം പച്ചത്തുരുത്തിന് തുടക്കമിട്ട്  കാറളം ഗ്രാമപഞ്ചായത്ത്; സംസ്ഥാനത്ത് ഒരുങ്ങുന്നത് നൂറോളം പച്ചത്തുരുത്തുകൾ…

ഇരിങ്ങാലക്കുട: ലോക പരിസ്ഥിതി ദിനത്തില്‍ നാടാകെ നവകേരളം പച്ചത്തുരുത്തിന് തുടക്കമിട്ട് നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി കാറളം ഗ്രാമപഞ്ചായത്തും. ഹരിത കേരള മിഷനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ജില്ലാ പഞ്ചായത്തും സംയുക്തമായി ഒരുക്കിയ പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വൃക്ഷത്തൈ നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ കാറളം പഞ്ചായത്ത് മൃഗാശുപത്രി വളപ്പില്‍ നിർവഹിച്ചു.
പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും പരിസ്ഥിതി പുനസ്ഥാപനവും ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പച്ചത്തുരുത്ത് വ്യാപന പദ്ധതിക്ക് തുടക്കമിടുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി നൂറോളം പച്ചത്തുരുത്തുകൾക്കാണ് പരിസ്ഥിതി ദിനത്തിൽ തുടക്കമാവുന്നത്. 574 ഏക്കറിലായി നിലവിലുള്ള 1850ലധികം പച്ചത്തുരുത്തുകള്‍ക്ക് പുറമേയാണിത്.

കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ കെ നായർ അധ്യക്ഷയായ ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ മുഖ്യാതിഥിയായി.
ജില്ലാപഞ്ചായത്ത് അംഗം ഷീല അജയഘോഷ്,
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുനിത മനോജ്,  രമേഷ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം ഓഫീസർ എം ഉഷ, ഹരിത കേരളം മിഷൻ  ജില്ല കോർഡിനേറ്റർ പി എസ് ജയകുമാർ, ജനപ്രതിനിധികൾ, ഉദ്യേഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: