നാലമ്പല തീർഥാടനത്തിന് സർക്കാരിൽ നിന്നുള്ള സഹായ സഹകരണങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; തീർഥാടനം നാല് വർഷത്തെ ഇടവേളക്ക് ശേഷം …
ഇരിങ്ങാലക്കുട: നാലമ്പല ദർശനത്തിന് വേണ്ട എല്ലാവിധ സഹായസഹകരണങ്ങളും സർക്കാരിൽ നിന്നും ലഭ്യമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു.കൂടൽമാണിക്യ ദേവസ്വം കോൺഫ്രറൻസ് ഹാളിൽ ചേർന്ന നാലമ്പല കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
യോഗത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി. നന്ദകുമാർ നാലമ്പല ദർശനത്തിന് എടുക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് വിശദീകരിച്ചു. കേരളത്തിന്റെ നാനാഭാഗത്തു നിന്നും വരുന്ന ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധം ദർശനം നടത്തുവാനും വാഹനങ്ങൾക്ക് വിപുലമായ പാർക്കിംഗിനും വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചു. നാലമ്പല ദർശനത്തിനെത്തുന്ന ഭക്തജനങ്ങളെ ഏകോപിപ്പിക്കുകയും അവർക്കു വേണ്ട യാത്രാസൗകര്യം പ്രത്യേകം ഏർപ്പെടുത്തുകയും ചെയ്യാം എന്ന് കെ.എസ്.ആർ.ടി.സി അധികൃതർ യോഗത്തിൽ അറിയിച്ചു.
കൂടാതെ ഭക്തജനങ്ങൾക്ക് അതാതു ക്ഷേത്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താം എന്ന് നാലു ക്ഷേത്രങ്ങളിലെയും ഭാരവാഹികൾ യോഗത്തെ അറിയിച്ചു.പ്രളയം, കോവിഡ് സാഹചര്യങ്ങളെ തുടർന്ന് കഴിഞ്ഞ നാല് വർഷങ്ങളായി നാലമ്പല തീർഥാടനം സാധ്യമായിട്ടില്ല. ശനി, ഞായർ ദിവസങ്ങളിൽ ഒരു ലക്ഷത്തോളം തീർഥാടകരെയും മറ്റ് ദിനങ്ങളിൽ പതിനായിരത്തോളം തീർഥാടകരെയുമാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്.
മുൻസിപ്പൽ ചെയർപേഴ്സൺ സോണിയഗിരി,
വൈസ് -ചെയർമാൻ ടി. വി. ചാർളി, കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷണർ ജ്യോതി, സെക്രട്ടറി ശോഭന, കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങൾ, കൂടൽമാണിക്യം ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ സ്വാഗതവും
ആർ.ഡി.ഒ.യും കൂടൽമാണിക്യം അഡ്മിനിസ്ട്രേറ്റർ ഇൻ ചാർജുമായ എം. എച്ച് ഹരീഷ് നന്ദിയും പറഞ്ഞു.യോഗം നാലമ്പല കോർഡിനേഷൻ കമ്മിറ്റിയുടെ മുഖ്യരക്ഷാധികാരിയായി മന്ത്രി ഡോ.ആർ. ബിന്ദുവിനെയും രക്ഷാധികാരികളായി സി.സി. മുകുന്ദൻ എംഎൽഎ (നാട്ടിക )
റോജി. എം. ജോൺ എം. എൽ എ (അങ്കമാലി) സോണിയഗിരി(ചെയർപേഴ്സൺ, ഇരിങ്ങാലക്കുട നഗരസഭ) എന്നിവരെയും കമ്മിറ്റി ചെയർമാനായി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി നന്ദകുമാറിനെയും കൺവീനർ ആയി കൂടൽമാണിക്യം ദേവസ്വം ചെയർമാൻ.യു.പ്രദീപ് മേനോനെയും യോഗം തെരഞ്ഞെടുത്തു. പങ്കെടുത്ത എല്ലാവരെയും ഉൾപ്പെടുത്തി എക്സിക്യൂട്ടീവ്
കമ്മിറ്റി രൂപീകരിച്ചു.