പൂമംഗലം-പടിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒലുപ്പൂക്കഴ-കോടംകുളം റോഡിൻ്റെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയായി; പൂർത്തീകരിച്ചത് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചിലവഴിച്ച്…

പൂമംഗലം-പടിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒലുപ്പൂക്കഴ-കോടംകുളം റോഡിൻ്റെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയായി; പൂർത്തീകരിച്ചത് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചിലവഴിച്ച്…

ഇരിങ്ങാലക്കുട: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 50 ലക്ഷം രൂപ ഉപയോഗിച്ച് പുനരുദ്ധാരണം പൂർത്തിയാക്കിയ ഒലുപ്പൂക്കഴ – കോടംകുളം റോഡിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. പൂമംഗലം – പടിയൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 2340 മീറ്റർ നീളമുള്ള പ്രസ്തുത റോഡ് റീ ടാറിംങ്ങ് നടത്തുകയും പായമ്മൽ ക്ഷേത്രം പാർക്കിംങ്ങ് ഏരിയയിൽ നിലവിൽ വെള്ളം ഒഴുകി പോകാനുണ്ടായിരുന്ന 150 എം.എം വ്യാസമുള്ള പി.വി.സി പൈപ്പ് മാറ്റി 1/2 മീറ്റർ വ്യാസമുള്ള കോൺക്രീറ്റ് പൈപ്പാക്കി മാറ്റുകയും , അമ്പലത്തിന് മുന്നിൽ ഇന്റർ ലോക്ക് ടൈൽ വിരിക്കുകയും , ഇരു വശങ്ങളിലും ഐറിഷ് ഡ്രൈൻ പണിയുകയും ചെയ്തു.

പായമ്മൽ അയോദ്ധ്യാ ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വെള്ളാംങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയ്ഘോഷ്, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. വെള്ളാംങ്ങല്ലൂർ എൽ.എസ്.ജി.ഡി സബ്ബ് ഡിവിഷൻ അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ ടി.ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. പൂമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കവിത സുരേഷ്, പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഞ്ജനി ടീച്ചർ , പൂമംഗലം പഞ്ചായത്ത് വാർഡ് മെമ്പർ ഹൃദ്യ അജിഷ് , പടിയൂർ പഞ്ചായത്ത് വാർഡ് മെമ്പർ ടി.വി. വിപിൻ എന്നിവർ സംസാരിച്ചു. പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. തമ്പി സ്വാഗതവും വെള്ളാംങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ ഷീബ നന്ദിയും പറഞ്ഞു. റോഡിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. പൂമംഗലം – പടിയൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 2340 മീറ്റർ നീളമുള്ള റോഡ് റീ ടാറിംങ്ങ് നടത്തുകയും പായമ്മൽ ക്ഷേത്രം പാർക്കിംങ്ങ് ഏരിയയിൽ നിലവിൽ വെള്ളം ഒഴുകി പോകാനുണ്ടായിരുന്ന 150 എം.എം വ്യാസമുള്ള പി.വി.സി പൈപ്പ് മാറ്റി 1/2 മീറ്റർ വ്യാസമുള്ള കോൺക്രീറ്റ് പൈപ്പാക്കി മാറ്റുകയും , അമ്പലത്തിന് മുന്നിൽ ഇന്റർ ലോക്ക് ടൈൽ വിരിക്കുകയും , ഇരു വശങ്ങളിലും ഐറിഷ് ഡ്രൈൻ നിർമ്മിക്കുകയുമാണ് ചെയ്തിട്ടുള്ളത്.

പായമ്മൽ അയോദ്ധ്യാ ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയ്ഘോഷ്, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. വെള്ളാങ്ങല്ലൂർ എൽ.എസ്.ജി.ഡി സബ്ബ് ഡിവിഷൻ അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ ടി.ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. പൂമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കവിത സുരേഷ്, പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഞ്ജനി ടീച്ചർ , പൂമംഗലം പഞ്ചായത്ത് വാർഡ് മെമ്പർ ഹൃദ്യ അജിഷ് , പടിയൂർ പഞ്ചായത്ത് വാർഡ് മെമ്പർ ടി.വി. വിപിൻ എന്നിവർ സംസാരിച്ചു. പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. തമ്പി സ്വാഗതവും വെള്ളാം ങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ ഷീബ നന്ദിയും പറഞ്ഞു.

Please follow and like us: