ഭക്ഷ്യസുരക്ഷാ പദ്ധതി; ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേത്യത്വത്തിൽ മുപ്പതോളം സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധന പഴകിയ ഭക്ഷണം പിടിച്ചെടുത്തു…
ഇരിങ്ങാലക്കുട: ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേത്യത്വത്തിൽ പട്ടണത്തിലെയും പരിസരങ്ങളിലെയും മുപ്പതോളം സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന. രാവിലെ നടത്തിയ പരിശോധനയിൽ കച്ചേരിവളപ്പ് കഫേ, പാലത്തിങ്കൽ ഹോട്ടൽ, ഹോട്ടൽ പ്രിയ, ഹോട്ടൽ കൊളംബോ എന്നിവടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഇവരിൽ നിന്ന് പിഴ ഈടാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.നഗരസഭ സെക്രട്ടറിയുടെ
നിർദ് ദേശാനുസരണം രണ്ട് സ്ക്വാഡുകളിലായി നടത്തിയ പരിശോധനയിൽ വ്യത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായി കണ്ട അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസും നല്കിയിട്ടുണ്ട്. ഫ്രൈഡ് റൈസ്, ചപ്പാത്തി, ചിക്കൻ എന്നിവ പിടിച്ചെടുത്ത പഴകിയ ഭക്ഷണത്തിൽ ഉൾപ്പെടുന്നുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർമാരായ അനൂപ്കുമാർ, അബീഷ് കെ ആൻ്റണി, ജെഎച്ച്ഐ മാരായ മനോജ്കുമാർ, അജു, സൂരജ്, പ്രമോദ്, ദീപ്തി എന്നിവർ പരിശോധനകൾക്ക് നേത്യത്വം നല്കി. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.