ഇരിങ്ങാലക്കുടയിലെ സ്കൂളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ..

ഇരിങ്ങാലക്കുടയിലെ സ്കൂളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ..

ഇരിങ്ങാലക്കുട: നഗരമധ്യത്തിലെ ബോയ്സ് സ്കൂളിൽ മധ്യവയസ്കൻ മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ പ്രധാന പ്രതിയും അറസ്റ്റിലായി. കണ്ണൂർ മയ്യിൽ സ്വദേശി ദീപക്കിനെയാണ് (25 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ എസ്.പി. ബാബു കെ.തോമസ്, ഇൻസ്പെക്ടർ സുധീരൻ എസ്.പി. എന്നിവർ അറസ്റ്റു ചെയ്തത്. ഈ കേസ്സിലെ മറ്റൊരു പ്രതി അൻവർ അലിയെ ഒരാഴ്ച മുൻപ് അറസ്റ്റു ചെയ്തിരുന്നു. ഞായറാഴ്ച പാലക്കാട് കൽപ്പാത്തി പുഴയുടെ തിരത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ചെറുപ്രായത്തിൽ തന്നെ സഹോദരനുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ പ്രതി റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റാന്റുകൾ എന്നിവിടങ്ങളിലാണ് കഴിഞ്ഞിരുന്നത്. ഈ പരിസരങ്ങളിൽ മോഷണം,പിടിച്ചുപറി ഉപജീവനമാക്കി കഴിഞ്ഞിരുന്ന ഇയാൾ തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ച് പരിചയപ്പെട്ടയാളാണ് കൊല്ലപ്പെട്ട അജയനും മറ്റൊരു പ്രതിയായ അൻവർ അലിയും. പോക്കടിയിൽ നിന്നു ലഭിച്ച പണത്തെക്കുറിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആറ്റിങ്ങൾ , തൃശൂർ ഈസ്റ്റ്, നെടുപുഴ , പാലക്കാട് റെയിൽവേ പോലീസ് സ്റ്റേഷനുകളിൽ ദീപക്കിന് മോഷണം, കവർച്ച, അടിപിടി കേസുകളുണ്ട്.

റെയിൽവേസ്റ്റേഷൻ ബസ് സ്റ്റാന്റുകൾ, ഒഴിഞ്ഞ കെട്ടിടങ്ങളിലും ഉറക്കവുമായി നടക്കുന്ന പ്രതി വ്യായാമം ചെയ്തും, മരച്ചില്ലകളിലും, കെട്ടിട ഭാഗങ്ങളിൽ തൂങ്ങിയും , പുഷ് അപ് ചെയ്തും സിക്സ് പാക്ക് ശരീരവുമായാണ് നടത്തം . കൊല്ലപ്പെട്ട അജയകുമാറിനെ ഇയാൾ എടുത്തു പൊക്കി നിലത്തടിച്ചിരുന്നു. ഞായറാഴ്ച കൽപ്പാത്തി പുഴയോത്ത് പോലീസ് സംഘത്തെ കണ്ട് ഓടിയ പ്രതിയെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു.പ്രതിരോധത്തിന് മുതിർന്നെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കി.
റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ പ്രത്യേക അന്വേഷണ സംഘമായ ഇരിങ്ങാലക്കുട ഡി.വൈ എസ്.പി. ബാബു കെ.തോമസ്, ഇൻസ്പെക്ടർ സുധീരൻ എസ്.പി. എസ്.ഐ. എം.എസ്. ഷാജൻ,സി.എം ക്ലീറ്റസ്, എ.എസ്.ഐ മാരായ പി.ജയകൃഷ്ണൻ , മുഹമ്മദ് അഷറഫ്, കെ.വി.ജസ്റ്റിൻ, സീനിയർ സി.പി.ഒ. മാരായ ഇ.എസ്. ജീവൻ , സോണി സേവ്യർ , സി.പി.ഒ. മാരായ കെ.എസ്. ഉമേഷ്, ഷറഫുദ്ദീൻ, എം.വി.മാനുവൽ എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്.

Please follow and like us: