കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ സർക്കാരിന് രൂക്ഷ വിമർശനവുമായി സിപിഐ പൊറത്തിശ്ശേരി ലോക്കൽ സമ്മേളനം; വിഷയം പരിഹരിക്കാൻ ജില്ലയിലെ മൂന്ന് മന്ത്രിമാർ ആവശ്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്നും സമ്മേളനത്തിൽ വിമർശനം…
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാരിന് സിപിഐ പൊറത്തിശ്ശേരി ലോക്കൽ സമ്മേളനത്തിൽ രൂക്ഷ വിമർശനം. കോടികളുടെ തട്ടിപ്പ് പുറത്ത് വന്നിട്ട് മാസങ്ങൾ പിന്നിട്ടിട്ടും കൺസോർഷ്യം രൂപീകരിക്കുമെന്നും നിക്ഷേപകരുടെ പണം തിരിച്ച് നല്‍കുമെന്നുമുള്ള സർക്കാരിൻ്റെ പ്രഖ്യാപനങ്ങൾ യാഥാർഥ്യമായിട്ടില്ലെന്ന് സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജില്ലയിൽ നിന്നുള്ള മൂന്ന് മന്ത്രിമാർ വേണ്ടത്ര ഇടപെടലുകൾ നടത്തുന്നില്ലെന്നും വിമർശനം ഉയർന്നു. വിഷയവുമായി ബന്ധപ്പെട്ട് സിപിഐ യുടെ നേത്യത്വത്തിൽ സമരപരിപാടികൾ ആരംഭിക്കണമെന്നും ആവശ്യമുയർന്നു.
മാടായിക്കോണം എൻഎസ്എസ് സ്കൂളിൽ നടന്ന സമ്മേളനം ജില്ലാ കൗണ്‍സില്‍ അംഗം കെ. എസ് ജയ ഉദ്ഘാടനം ചെയ്തു.സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി,എന്‍. കെ ഉദയപ്രകാശ് ,എം.ബി ലത്തീഫ് ,കെ.കെ.ശിവന്,അല്‍ഫോണ്‍സതോമസ് ,പി. സി മുരളീധരന്,കൃഷ്ണകുമാര്‍,അഡ്വ.ജയരാജ്,പി.സി രാജീവ്,എന്നിവര്‍ പ്രസംഗിച്ചു .ലോക്കൽ സെക്രട്ടറിയായി പി ആർ രാജനെയും അസി. സെക്രട്ടറിയായി അൽഫോൺസ തോമസിനെയും സമ്മേളനം തിരഞ്ഞെടുത്തു.പത്ത് ബ്രാഞ്ചുകളിൽ നിന്നായി 73 പ്രതിനിധികളാണ് രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ പങ്കെടുത്തത്.