പെൺവാണിഭ കേസിൽ ഒളിവിലായിരുന്ന പ്രതി ഇരുപത് വർഷങ്ങൾക്ക് ശേഷം പിടിയിൽ…

പെൺവാണിഭ കേസിൽ ഒളിവിലായിരുന്ന പ്രതി ഇരുപത് വർഷങ്ങൾക്ക് ശേഷം പിടിയിൽ…

ചേർപ്പ്:പെൺ വാണിഭ കേസിൽ ഒളിവിലായിരുന്ന പ്രതി ഇരുപതു വർഷത്തിനു ശേഷം പിടിയിലായി. ആലുവ കുന്നുകരയിൽ താമസിക്കുന്ന തൃശൂർ കൂർക്കഞ്ചേരി സ്വദേശി കുന്നത്തുള്ളി വീട്ടിൽ രതീഷിനെയാണ്( 43 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ
ടി.വി. ഷിബു അറസ്റ്റു ചെയ്തത്.

രണ്ടായിരത്തി നാല് ഒക്ടോബറിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. വീടെടുത്ത് സ്ത്രീകളെ താമസിപ്പിച്ച് പെൺ വാണിഭം നടത്തിയെന്നാണ് ഇയാൾക്കെതിരെയുളള കേസ്. ഈ
കേസിൽ പിടിയിലായ ശേഷം മുങ്ങിയ ഇയാൾ പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പലവട്ടം കോടതി ഇയാൾക്കെതിരെ സമൻസ് പുറപ്പെടുവിച്ചെങ്കിലും ഹാജരായിരുന്നില്ല.
ശനിയാഴ്ച രാത്രി ചേർപ്പ് ഇൻസ്പെക്ടറും സംഘവും ആലുവ കുന്നുകരയിലെവീട് വളഞ്ഞാണ് ഇയാളെ പിടികൂടിയത്. ടൗണിൽ നിന്നും ദൂരെയായുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കുന്നംകുളം, ഒല്ലൂർ . തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ്സുകൾ ഉണ്ട്. മണ്ണുത്തി സ്റ്റേഷനിൽ കവർച്ചാ കേസ്സിലും പ്രതി ആണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.പ്രോബേഷൻ എസ്.ഐ. അരുൺ എ.എസ്.ഐ പി.ജയകൃഷ്ണൻ , മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒ ഇഎസ്. ജീവൻ, ഇ .എച്ച് ആരിഫ്, സോണി സേവ്യർ .സി.പി.ഒ മാരായ ഉമേഷ് .കെ.എസ്, എം.വി. മാനുവൽ , ഷാനിഎന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Please follow and like us: