ഉപതിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആനന്ദപുരം ഡിവിഷനിൽ 67.46 ശതമാനവും മുരിയാട് പഞ്ചായത്തിലെ തുറവൻകാട് വാർഡിൽ 81.6 ശതമാനവും പോളിംഗ്..

ഉപതിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആനന്ദപുരം ഡിവിഷനിൽ 67.46 ശതമാനവും മുരിയാട് പഞ്ചായത്തിലെ തുറവൻകാട് വാർഡിൽ 81.6 ശതമാനവും പോളിംഗ്..

ഇരിങ്ങാലക്കുട: മണ്ഡലത്തിലെ ബ്ലോക്ക് പഞ്ചായത്തിലേക്കും പഞ്ചായത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് എഴാം നമ്പർ ആനന്ദപുരം ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 67.46 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സർക്കാർ ജോലി കിട്ടിയതിനെ തുടർന്ന് എൽഡിഎഫിലെ ഷീജ ശിവൻ രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

മുരിയാട് പഞ്ചായത്തിലെ പതിമൂന്നാം നമ്പർ തുറവൻകാട് വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 81.6 % പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ഷീല ജയരാജ് അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് വാർഡ് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
കൊടുങ്ങല്ലൂർ മണ്ഡലത്തിലെ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ രണ്ടാം നമ്പർ വെളയനാട് വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 70.73 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.യുഡിഎഫ് അംഗം അനിൽ മാന്തുരുത്തി മരിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.

Please follow and like us: