കൂടൽമാണിക്യക്ഷേത്ര വേദിയിൽ ശ്രദ്ധേയമായി സത്രിയ ന്യത്തം; ഇത്തവണ അവതരിപ്പിക്കുന്നത് എഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങൾ…
ഇരിങ്ങാലക്കുട: ചടുലമായ ചലനങ്ങളും ആകർഷകമായ ഗാനങ്ങളുമായി ശ്രീകൂടൽമാണിക്യ ക്ഷേത്ര വേദിയിൽ സത്രിയ നൃത്തം. ഗുവാഹത്തിയിൽ നിന്നുള്ള മൃദുസ്മിത ദാസ് ബോറയും സംഘവുമാണ് പരിപാടി അവതരിപ്പിച്ചത്. നിറഞ്ഞ സദസ്സിലായിരുന്നു അവതരണം. ആദ്യമായിട്ടാണ് ശ്രീകൂടൽമാണിക്യ ക്ഷേത്രവേദിയിലെ കലാപരിപാടികളുടെ കൂട്ടത്തിൽ സത്രിയ നൃത്തം ഇടം പിടിക്കുന്നത്.കേന്ദ്ര സംഗീത നാടക അക്കദമിയുടെ സഹകരണത്തോടെയാണ് ക്ഷേത്ര വേദിയിൽ സത്രിയ ന്യത്തം, ചാവു നൃത്തം അടക്കം എഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങൾ അവതരിപ്പിക്കുന്നത്.ദേശീയ തലത്തിൽ തന്നെ പ്രതിഭ തെളിയിച്ച പതിന്നാല് കലാകാരൻമാരും കലാകാരികളുമാണ് ഇത്തവണ സംഗമേശ സന്നിധിയിലെ സംഗമോത്സവത്തിൻ്റെ ഭാഗമായി മാറുന്നത്.